കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളോട് ആവശ്യപെട്ട് സൗദി അറേബ്യ

സൗദിയിലെ സ്വദേശികളും വിദേശികളുമായ എല്ലാവരും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പരിശോധനാ സംവിധാനം ഉപയോഗിക്കണം എന്ന് 

Last Updated : Aug 7, 2020, 05:18 PM IST
  • സ്വദേശികളും വിദേശികളുമായ എല്ലാവരും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പരിശോധനാ സംവിധാനം ഉപയോഗിക്കണം
  • കൊറോണ വൈറസ്‌ ബാധിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായാണ് സൗദി ആരോഗ്യമന്ത്രാലയം പരിശോധന നടത്തുന്നത്.
  • ആരോഗ്യ മന്ത്രാലയം 'തഅക്കദ്' എന്ന പേരില്‍ പരിശോധന നടത്തുകയാണ്
  • കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം
കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളോട് ആവശ്യപെട്ട് സൗദി അറേബ്യ

റിയാദ്:സൗദിയിലെ സ്വദേശികളും വിദേശികളുമായ എല്ലാവരും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പരിശോധനാ സംവിധാനം ഉപയോഗിക്കണം എന്ന് 
ഭരണകൂടം ആവശ്യപെട്ടു.

കൊറോണ വൈറസ്‌ ബാധിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായാണ് സൗദി ആരോഗ്യമന്ത്രാലയം പരിശോധന നടത്തുന്നത്.

Also Read:Corona Virus;ഒമാനില്‍ യാത്രാവിലക്ക് നീക്കുന്നു!

 

ഇതിനായി ആരോഗ്യ മന്ത്രാലയം 'തഅക്കദ്' എന്ന പേരില്‍ പരിശോധന നടത്തുകയാണ്,പരിശോധിച്ച് ഉറപ്പിക്കുക എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം.

ഈ പരിശോധനയില്‍ രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ രോഗ ലെക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും പെരുന്നാള്‍ 
ആഘോഷങ്ങള്‍ക്കിടയില്‍ ഏതെങ്കിലും കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായി എന്ന് കരുതുന്നവര്‍ക്കും കൊറോണ വൈറസ്‌ 
ബാധിച്ചിട്ടില്ല എന്ന് പരിശോദിച്ച് ഉറപ്പിക്കുന്നതിനായാണ്‌ ഈ പരിശോധനാ  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം 
വ്യക്തമാക്കുന്നു.

Trending News