Eid Al Adha 2023 : ബലി പെരുന്നാളിനുള്ള അവധി പ്രഖ്യാപിച്ച് യുഎഇ; ലഭിക്കാൻ പോകുന്നത് ഒരാഴ്ച നീണ്ട അവധിദിനങ്ങൾ

UAE Eid Al Adha Holidays 2023 : ജൂൺ 26-ാം തീയതി അവധി എടുത്താൽ ആകെ ഒമ്പത് ദിവസത്തെ അവധി യുഎഇ നിവാസികൾക്ക് ലഭിച്ചേക്കും.

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 07:25 PM IST
  • റ് ദിവസത്തെ ഒഴിവ് ദിനങ്ങൾ യുഎഇ നിവസികൾക്ക് ബലി പെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ചേക്കും.
  • ഇസ്ലാമിക് ഹിജ്രി കലണ്ടർ പ്രകാരം ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ ദുൽ ഹിജ്ജാഹ് ഒമ്പത് മുതൽ 12 വരെയാണ്.
  • ഒമ്പതാം തീയതിയാണ് അറഫാ ദിനം.
Eid Al Adha 2023 : ബലി പെരുന്നാളിനുള്ള അവധി പ്രഖ്യാപിച്ച് യുഎഇ; ലഭിക്കാൻ പോകുന്നത് ഒരാഴ്ച നീണ്ട അവധിദിനങ്ങൾ

ദുബായ് : ബലി പെരുന്നാളിനുള്ള അവധി പ്രഖ്യാപിച്ച് യുഎഇ. ഫെഡറൽ ഭരണകൂടത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള അവധിയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. കണക്ക് പ്രകാരം ഏകദേശം ആറ് ദിവസത്തെ ഒഴിവ് ദിനങ്ങൾ യുഎഇ നിവസികൾക്ക് ബലി പെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ചേക്കും.  ഇസ്ലാമിക് ഹിജ്രി കലണ്ടർ പ്രകാരം ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ ദുൽ ഹിജ്ജാഹ് ഒമ്പത് മുതൽ 12 വരെയാണ്. ഒമ്പതാം തീയതിയാണ് അറഫാ ദിനം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം കൃത്യമായ അവധി അറിയണമെങ്കിൽ ജൂൺ 18 വരെ കാത്തിരിക്കണം. 18-ാം തീയതി ചന്ദ്ര ലക്ഷ്ണങ്ങൾ കണക്കിലെടുത്ത് അറഫാ ദിനമെന്നാണ് നിശ്ചയിക്കും. നിലവിലെ കണക്ക് പ്രകാരം ജൂൺ 27 ചൊവ്വഴ്ചയാകും അറഫാ ദിനമാകാനാണ് സാധ്യത. അടുത്ത ദിവസം ബക്രീദായി ആചരിക്കും. ശേഷം ജൂൺ 30 വെള്ളി വരെ ബലി പെരുന്നാൾ ആഘോഷമായി കൊണ്ടാടും. തുടർന്ന് വാരാന്ത്യം കൂടി പരിഗണിച്ചാൽ ജൂൺ 27 മുതൽ ആറ് ദിവസത്തെ ബലി പെരുന്നാൾ അവധി യുഎഇ നിവാസികൾക്ക് ലഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും.

ALSO READ : Shihab Chottur: ഷിഹാബ് നടന്ന് മക്കയിലെത്തി; 8640 കി.മി , ഒരു വർഷം കഴിഞ്ഞ്

അങ്ങനെയാണെങ്കിൽ തൊട്ടടുത്ത മുമ്പുള്ള വാരാന്ത്യത്തിന് ശേഷം യുഎഇ നിവസികൾക്ക് തിങ്കാളാഴ്ച മാത്രമായിരിക്കും പ്രവർത്തി ദിവസം. ആ തിങ്കളും (ജൂൺ 26) കൂടി അവധിയായി ലഭിച്ചാൽ അല്ലെങ്കിൽ എടുത്താൽ ആകെ ഒമ്പത് ദിവസത്തെ അവധി ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിൽ ലഭിക്കുന്നതാകും. ഈ അവധിയെല്ലാം കഴിഞ്ഞ ജീവനക്കാർക്ക് ജൂലൈ മൂന്നാം തീയതി തങ്ങളുടെ തൊഴിൽ സ്ഥാപനങ്ങളിലേക്ക് തിരികെ വന്നാൽ മതിയാകും.

ബലി പെരുന്നാൾ ആഘോഷം

മുസ്ലിം മത വിശ്വാസികൾ എല്ലാ വർഷവും ആചരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ബലി പെരുന്നാൾ. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നതും. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇവരുടെ വിശ്വാസം. അതിന്റെ പ്രതീകമായി മുസ്ലിം മതക്കാർ ഈ ദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്തുന്ന പതിവുണ്ട്. 

എല്ലാ വർഷവും ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന പ്രധാനപ്പെട്ട രണ്ട് ഇസ്ലാമിക ആഘോഷങ്ങളിൽ രണ്ടാമത്തേതാണ് ബക്രീദ് അഥവാ 'ബലി പെരുന്നാൾ'. ആദ്യത്തേത് ഈദ്-അൽ-ഫിത്തർ, രണ്ടാമത്തേത് ഈദ്-അൽ-അദ്ഹ. ഇവ രണ്ടും മുസ്ലിം മതവിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News