Fire Accident: സൗദിയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം; ആർക്കും പരിക്കില്ല

Fire Accident: തീ നിയന്ത്രണ വിധേയമാക്കിയശേഷം അധികൃതർ ക്യാമ്പില്‍ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കില്ല.  

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 01:50 PM IST
  • സൗദിയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം
  • തലസ്ഥാന നഗരമായ റിയാദിലെ അല്‍ മശാഇല്‍ ഡിസ്‍ട്രിക്ടിലായിരുന്നു
Fire Accident: സൗദിയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം; ആർക്കും പരിക്കില്ല

റിയാദ്: സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം. സംഭവം നടന്നത് തലസ്ഥാന നഗരമായ റിയാദിലെ അല്‍ മശാഇല്‍ ഡിസ്‍ട്രിക്ടിലായിരുന്നു. ഇവിടെ ഒരു പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Also Read: Liquor Seized: കുവൈത്തിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി മൂന്നുപേർ പിടിയിൽ!

തീപിടുത്തത്തിന്റെ വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയശേഷം അധികൃതർ ക്യാമ്പില്‍ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കില്ല.  

കനത്ത മഴയെ തുടർന്ന് ഒമാനിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഒമാനിലെ പല സ്ഥലങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നു. മഴയെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പോലീസ് ജാഗ്രതാ നിര്‍‌ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ ഒമാനിൽ പല ഭാഗങ്ങളിലുമായി കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നാണ് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.  

Also Read: മുട്ടൻ പെരുമ്പാമ്പ് പില്ലറിൽ കയറുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണാം 

മസ്‌കറ്റ്, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ,  അൽ ദാഹിറ, മുസന്ദം, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ  പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. നാളെ വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് കൂടാതെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് അറിയിച്ചിരുന്നു.  ഇവിടങ്ങളിൽ മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിർദ്ദേശിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News