ഹൂതി വിമതർക്ക് നേരെയുള്ള ആക്രമണത്തിൽ വെടിനിർത്തലുമായി സൗദി

യമനിലെ ആഭ്യന്തര അശാന്തികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഹൂതി വിമതർ പോയവാരത്തിലും സൗദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തിരിച്ചടിയായി സൗദി വ്യോമാക്രമണമാണ് യമനിൽ നടത്തിയത്. ഈ അസ്വസ്തതകൾക്ക് ചെറിയ ആശ്വാസം നൽകിക്കൊണ്ടാണ് ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Mar 30, 2022, 06:20 PM IST
  • റമദാൻ മാസത്തിൽ യമനില്‍ സമാധാനം നിലനിർത്തുകയും തുടർന്ന് യുദ്ധ രഹിത അവസ്ഥ നിലനിർത്തുന്നതിനായി ചർച്ചകൾ ആരംഭിക്കുന്നതിനും മുന്നോടിയായാണ് വെടിനിര്‍ത്തൽ പ്രഖ്യാപനം.
  • സൗദി അറേബ്യയും സഖ്യകക്ഷികളും 2015 മാർച്ച് മുതൽ ഹൂതികളെ പുറന്തള്ളാനും അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ ഗവൺമെന്റിനെ പുനഃസ്ഥാപിക്കാനും പോരാടുകയാണ്.
  • ഇറാൻ വിദേശകാര്യ വക്താവ് സയീദ് ഖത്തീബ്‌സാദെ ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ ഹൂതികളുടെ നിലപാടിനെ പിന്തുണച്ചു.
 ഹൂതി വിമതർക്ക് നേരെയുള്ള ആക്രമണത്തിൽ വെടിനിർത്തലുമായി സൗദി

യമനിലെ ഹൂതി വിമതർക്കെതിരെയുള്ള ആക്രമത്തിൽ താത്കാലിക വെടി നിർത്തൽ പ്രഖ്യാപനവുമായി സൗദി അറേബ്യ. ബുധനാഴ്ച രാവിലെ ആറ് മണിമുതലാണ് സൈനിക നടപടി നിർത്തിവച്ചുകൊണ്ട് സൗദിയുടെ പ്രഖ്യാപനമുണ്ടായത്. സൗദി പ്രസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. വിശുദ്ധമാസാരംഭത്തെ തുടർന്നാണ് നടപടി. റമദാൻ മാസത്തിൽ യമനില്‍ സമാധാനം നിലനിർത്തുകയും തുടർന്ന് യുദ്ധ രഹിത അവസ്ഥ നിലനിർത്തുന്നതിനായി ചർച്ചകൾ ആരംഭിക്കുന്നതിനും മുന്നോടിയായാണ് വെടിനിര്‍ത്തൽ പ്രഖ്യാപനം. 

റിയാദിലാണ് ഗൾഫ് കോപ്പറേഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് റിയാദിൽ ചർച്ച ആരംഭിച്ചത്. യുഎസ്, യുഎൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടി ഏപ്രിൽ ഏഴ് വരെ തുടരും. എന്നാൽ ചർച്ചകൾക്കായി ശത്രുരാജ്യത്തേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് ഹൂതി വിമതർ. യമൻ തലസ്ഥാനത്തെ വിമാനത്താവളം അടച്ചുപൂട്ടിയിരിക്കുന്നതിനാലും സൗദി നേതൃത്വത്തിലുള്ള സഖ്യസേന തുറമുഖങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലുമാണ് ഹൂതികൾ ചർച്ച ബഹിഷ്കരിക്കുന്നത്.  

Read Also: Amazing idea to protect nature: ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ ബസില്‍ സൗജന്യ യാത്ര..!! പുതിയ ഓഫറുമായി UAE

സൗദി അറേബ്യയും സഖ്യകക്ഷികളും 2015 മാർച്ച് മുതൽ ഹൂതികളെ പുറന്തള്ളാനും അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ ഗവൺമെന്റിനെ പുനഃസ്ഥാപിക്കാനും പോരാടുകയാണ്. യുദ്ധം രക്തരൂക്ഷിതമായ പ്രതിസന്ധിയിലേക്ക് മാറുകയും ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. അതേസമയം ഇറാൻ സർക്കാർ ഹുതി വിമതർക്ക് പിന്തുണയുമായി രംഗത്തെത്തി. ഇറാൻ വിദേശകാര്യ വക്താവ് സയീദ് ഖത്തീബ്‌സാദെ ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ ഹൂതികളുടെ നിലപാടിനെ പിന്തുണച്ചു. 

സമാധന ചർച്ചകളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് തടവുകാരുടെ മോചനമാണ്. സൗദിയും സഖ്യരാജ്യങ്ങളും സേനയെ പിൻവലിച്ച് യമന്‍ വിടണമെന്നാണ് ഹൂതികളുടെ ആവശ്യം. 16 സൗദി അറേബ്യൻ പൗരന്മാരും മൂന്ന് സുഡാൻ പൗരന്മാരും ഉള്‍പ്പെടെ 823 സർക്കാർ അനുകൂലികളായ തടവുകാർക്ക് പകരമായി 1400 ഹൂതി യുദ്ധ തടവുകാരെ മോചിപ്പിക്കാനുള്ള കരാറിലേക്ക് എത്തിയാതി ഹൂതി വിമതർ പറഞ്ഞിരുന്നു. 2020 ഒക്ടോബറിലാണ് അവസാനമായി ഇരുപക്ഷവും തടവുകാരെ കൈമാറ്റം ചെയ്തത്. അന്ന് 1056 തടവുകാരെയാണ് ഇരു പക്ഷവും കൈമാറിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News