പൊതുസ്ഥലങ്ങളിലെ പ്രവേശന വിലക്ക് നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് Kuwait

കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ അതായത് ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും അടക്കമുള്ളിടത്ത് പ്രവേശന വിലക്ക് നടപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു  

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 09:31 PM IST
  • ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും പ്രവേശന വിലക്ക് നടപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് കുവൈത്ത്
  • ഇനി വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ പൊതുസ്ഥലങ്ങളില്‍ പ്രവേശന അനുമതിയുളളു
  • ഒന്നോ രണ്ടോ പൊലീസുകാരെ വീതം മാളുകളുടെ എല്ലാ പ്രവേശന കവാടങ്ങളിലും നിയോഗിക്കും
പൊതുസ്ഥലങ്ങളിലെ പ്രവേശന വിലക്ക് നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് Kuwait

കുവൈത്ത്: കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ അതായത് ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും അടക്കമുള്ളിടത്ത് പ്രവേശന വിലക്ക് നടപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു.  ഇന്നു മുതല്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ പൊതുസ്ഥലങ്ങളില്‍ പ്രവേശന അനുമതിയുളളു. 

ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ (Kuwait) പത്ത് പ്രധാന മാളുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി നിര്‍ദേശിച്ചതായി പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറജ് അല്‍ സൌബി അറിയിച്ചു. 

Also Read: Kuwait നടത്തുന്ന Covid പ്രതിരോധത്തെ പ്രശംസിച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ഒന്നോ രണ്ടോ പൊലീസുകാരെ വീതം മാളുകളുടെ എല്ലാ പ്രവേശന കവാടങ്ങളിലും നിയോഗിക്കാനാണ് തീരുമാനം. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധനിച്ച ശേഷമായിരിക്കും ഓരോരുത്തരെയും കടത്തിവിടുക. 

പൊലീസ് സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള മറ്റൊരു പ്രധാന കാര്യം എന്നുപറയുന്നത് മാളുകളുടെ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്ക് നേരെയുണ്ടാകാന്‍ സാധ്യതയുള്ള കൈയേറ്റ ശ്രമങ്ങള്‍ കൂടി കണക്കിലെടുത്താണ് എന്നതാണ്.  ഇത്കൂടാതെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിരീക്ഷണവുമുണ്ടാകും.

Also Read: Kuwait: പ്ര​വേ​ശ​ന​വി​ല​ക്ക് നീ​ക്കു​ന്നു, വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ പ്ര​വേ​ശ​നം

രാജ്യത്തെ (Kuwait) എല്ലാ ജനങ്ങളും ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.   അതുപോലെ ജനത്തിരക്ക് കുറഞ്ഞ മറ്റിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകൾ നടത്തും.  പരിശോധനയിൽ വാക്‌സിനെടുക്കാത്ത ആരെങ്കിലും പ്രവേശിച്ചിട്ടുണ്ടെങ്കിൽ ആ സ്ഥാപനം അടച്ചുപൂട്ടും.

എന്നാൽ രാജ്യത്ത് പ്രാദേശികമായോ ഭാഗികമായോ വീണ്ടും ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ഇതുവരേയും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News