Saudi Arabia: മയക്കുമരുന്നു കേസുകളിൽ സൗദിയിൽ നിരവധി പേർ അറസ്റ്റിൽ

Saudi Arabia: അൽ ദായർ ഗവർണറേറ്റിൽ തന്നെ ഒരു വാഹനത്തിൽ 237 കിലോ ഗാത്ത് ഒളിപ്പിച്ച നിലയിൽ രണ്ടുപേരെ സുരക്ഷാ പട്രോളിങ്​ സംഘം അറസ്റ്റ്​ ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 10:29 PM IST
  • മയക്കുമരുന്നു കേസുകളിൽ സൗദി അറേബ്യയിൽ നിരവധി പേർ അറസ്റ്റിൽ
  • കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം നടന്ന റെയ്‌ഡുകളിലാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്തത്‌
Saudi Arabia: മയക്കുമരുന്നു കേസുകളിൽ സൗദിയിൽ നിരവധി പേർ അറസ്റ്റിൽ

റിയാദ്: മയക്കുമരുന്നു കേസുകളിൽ സൗദി അറേബ്യയിൽ നിരവധി പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം നടന്ന റെയ്‌ഡുകളിലാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്തത്‌. ജിസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റില്‍ അതിർത്തി സേന പട്രോളിങ്ങിനിടെ മയക്കുമരുന്നുമായി 11 യെമൻ പൗരന്മാരെ പിടികൂടി. ഇവരിൽ നിന്നും 60 കിലോ ലഹരി വസ്തുക്കൾ കണ്ടെടുത്തു.

Also Read: ഖത്തറിൽ മയക്കുമരുന്നുമായി നാല് പ്രവാസികൾ പിടിയിൽ

അൽ ദായർ ഗവർണറേറ്റിൽ തന്നെ ഒരു വാഹനത്തിൽ 237 കിലോ ഗാത്ത് ഒളിപ്പിച്ച നിലയിൽ രണ്ടുപേരെ സുരക്ഷാ പട്രോളിങ്​ സംഘം അറസ്റ്റ്​ ചെയ്തു. ഹാഷിഷ് വിറ്റതിന് അസീർ മേഖലയിൽ ഒരാളെയും മെത്താംഫിറ്റാമൈൻ, ആംഫെറ്റാമൈൻ എന്നിവ വിൽപന നടത്തിയ മറ്റൊരാളെയും ഖസീം പ്രവിശ്യയിൽ അറസ്റ്റ്​ ചെയ്തു. പിടിയിലായത് എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. പ്രാഥമിക നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം പിടികൂടിയ മയക്കുമരുന്നുകളും അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘനം നടത്തിയ പതിനായിരത്തിലേറെ പ്രവാസികൾ കൂടി അറസ്റ്റിൽ!

സൗദിയിൽ തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമ ലംഘനം എന്നിവയിൽ ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ പ്രവാസികൾ കൂടി അറസ്റ്റിലായിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 10,710 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 6,070 പേർ ഇഖാമ നിയമ ലംഘകരും 3,071 പേർ നുഴഞ്ഞുകയറ്റക്കാരും 1,569 പേർ തൊഴിൽ നിയമ ലംഘകരുമാണ്.

Also Read: ഖത്തറിൽ മയക്കുമരുന്നുമായി നാല് പ്രവാസികൾ പിടിയിൽ

ഇത് മാത്രമല്ല ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 558 പേരും അറസ്റ്റിലായിട്ടുണ്ട്. നുഴഞ്ഞു കയറ്റക്കാരിൽ 49 ശതമാനം പേർ യമനികളും 48 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാനിന്നാണ് റിപ്പോർട്ട്.  ഇത് കൂടാതെ ഇക്കാലയളവിൽ അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 62 പേരും അറസ്റ്റിലായിട്ടുണ്ട്.  ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 11 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 33,555 പേർക്കെതിരെയും നിയമാനുസൃത നടപടികൾ നടത്തുന്നുണ്ട്.  ഇക്കൂട്ടത്തിൽ 28,072 പേര്‍ പുരുഷന്മാരും 5,483 പേര്‍ വനിതകളുമുണ്ട്. ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 25,507 പേർക്ക് താൽക്കാലിക യാത്രാരേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നുമുണ്ട്. 1,621 ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നുണ്ട്.  ഒരാഴ്ചക്കിടെ 6,274 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News