Fire Accident: യുഎഇയിൽ വൻ തീപിടുത്തം, കെട്ടിടങ്ങളും കാറുകളും കത്തിനശിച്ചു

Ajman Fire: പുലര്‍ച്ചെ 3.30 ഓടെ അജ്‍മാന്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലുള്ള ഒരു ഓയില്‍ ഫാക്ടറിയില്‍ നിന്നാണ് തീപടർന്നതെന്ന് അജ്‍മാന്‍ പോലീസ് അറിയിച്ചു.  തീ വളരെ വേഗം പരിസരത്തേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 03:33 PM IST
  • യുഎഇയിലെ അജ്‍മാനില്‍ വന്‍ തീപിടുത്തം
  • ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചതായിട്ടാണ് റിപ്പോർട്ട്
Fire Accident: യുഎഇയിൽ വൻ തീപിടുത്തം, കെട്ടിടങ്ങളും കാറുകളും കത്തിനശിച്ചു

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചതായിട്ടാണ് റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കാൻ നാല് എമിറേറ്റുകളില്‍ നിന്നുള്ള അഗ്നിശമന സേനകള്‍ എത്തിയിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

Also Read: ഉംറ തീർത്ഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം തിരിച്ചുപോകാം

പുലര്‍ച്ചെ 3.30 ഓടെ അജ്‍മാന്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലുള്ള ഒരു ഓയില്‍ ഫാക്ടറിയില്‍ നിന്നാണ് തീപടർന്നതെന്ന് അജ്‍മാന്‍ പോലീസ് അറിയിച്ചു.  തീ വളരെ വേഗം പരിസരത്തേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു.   തീ പടർന്ന് ആളുകള്‍ താമസിച്ചിരുന്ന ഒരു കെട്ടിടവും ഒരു പ്രിന്റിങ് പ്രസും ഏതാനും വെയര്‍ഹൗസുകളും നിരവധി കാറുകളും കത്തിയമർന്നു. അജ്‍മാന്‍ സിവില്‍ ഡിഫന്‍സിലെ അഗ്നിശമന സേനയ്ക്ക് പുറമെ  ഷാര്‍ജ, ദുബൈ,ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നു കൂടി അഗ്നിശമനാ സേനകൾ എത്തിയാണ് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

തീ പിടുത്തത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അജ്‍മാന്‍ പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രദേശം മുഴുവാനായി തീ പടര്‍ന്നുപിടിക്കുന്നതും അഗ്നിശമന സേനാ അംഗങ്ങള്‍ തീ കെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുമെല്ലാം വീഡിയോയിലുണ്ട്. കത്തിയമര്‍ന്ന കെട്ടിടങ്ങളും ഒരു ഡസനിലേറെ കാറുകളും പോലീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News