കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിച്ച് യുഎഇ!

കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് യുഎഇ മന്തിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്.  

Last Updated : Jul 16, 2019, 03:59 PM IST
കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിച്ച് യുഎഇ!

അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിച്ചു തുടങ്ങി. ഈ സൗകര്യം എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും ലഭിക്കുക.

കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് യുഎഇ മന്തിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇത് നടപ്പിലാക്കുന്നത് ഈ വര്‍ഷമാണ്‌. പതിനെട്ടു വയസ് വരെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 

ഈ സൗജന്യം എല്ലാ വര്‍ഷവും അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്‍റെ തീരുമാനം. വിനോദ സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഈ ആനുകൂല്യം നടപ്പിലാക്കിയത്‌. 

ഈ ആനുകൂല്യം ലഭിക്കാനുള്ള പ്രധാന വ്യവസ്ഥ എന്താണെന്നാല്‍ രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണം എന്നതാണ്. രക്ഷിതാവിന്‍റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് ബാധകമല്ല. 

ഓണ്‍ ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഒരാള്‍ക്ക് 14 ദിവസത്തെ എക്സ്പ്രസ് ടൂറിസ്റ്റ് വിസക്ക് 497 ദിര്‍ഹവും 30 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്ട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവുമാണ് ഫീസ്‌.

Trending News