Covid Vaccination: ഒമാനിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഞായറാഴ്ച മുതൽ

45 നും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്സിൻ ഉടൻ നൽകി തുടങ്ങുമെന്ന് ഒമാൻ.    

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 08:08 PM IST
  • ഒമാനിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നു
  • ഞായറാഴ്ചയാണ് വാക്സിൻ നൽകുന്നത് തുടങ്ങുന്നത്
  • ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിലായിരിക്കും വാക്സിൻ ക്യാമ്പയിൻ
Covid Vaccination: ഒമാനിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഞായറാഴ്ച മുതൽ

മസ്കറ്റ്: 45 നും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്സിൻ ഉടൻ നൽകി തുടങ്ങുമെന്ന് ഒമാൻ.  ഈ ഞായറാഴ്ച മുതൽ വാക്സിൻ നൽകി തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

രാജ്യത്തെ പ്രധാന വാക്സിനേഷൻ സെന്ററായ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിലായിരിക്കും (Oman Convention and Exhibition Centre) വാക്സിന്റെ ക്യാമ്പയിൻ തുടങ്ങുന്നതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.  

Also Read: Covid Delta Variant:കുവൈറ്റിലും കോവിഡ് ഡെൽറ്റ വകഭേദം, അതീവ ജാഗ്രതയിൽ രാജ്യം

പ്രവർത്തി ദിനങ്ങളിൽ രാവിലെ 8 മുതൽ 2 മണിവരെയും ശേഷം വൈകുന്നേരം 3 മുതൽ 9 മണിവരെയും ആയിരിക്കും വാക്സിനേഷൻ.  കൂടാതെ വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ നാലുമണിവരെയായിരിക്കും വാക്സിനേഷൻ നടത്തുക.  

ഈ കേന്ദ്രത്തിന് വലിയൊരു അളവിൽ സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരേയും പ്രതിദിനം ഉൾക്കൊള്ളുവാൻ കഴിയുമെന്ന് മന്ത്രാലയം (Oman) അറിയിച്ചിട്ടുണ്ട്.   

Also Read: UAE: മലയാളി യുവാവ് യുഎഇയിൽ കൊല്ലപ്പെട്ടു

മാത്രമല്ല വാക്സിനേഷൻ സംബന്ധിച്ച രജിസ്ട്രേഷനുകൾക്ക് മന്ത്രാലയത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.  മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 10 മിനിട്ടെയുള്ളു ഈ ഒമാൻ കൺവെൻഷൻ സെന്ററിൽ എത്താൻ.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News