ടൂറിസ്റ്റ് വിസയില്‍ ഖത്തറില്‍ എത്തിയവര്‍ക്ക് വിസ കാലാവധി നീട്ടാം

ടൂറിസ്റ്റ് വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലൂടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് വിഭാഗം. ഇലക്ട്രോണിക് സൗകര്യം ഉപയോഗപ്പെടുത്തി ഓണ്‍ അറൈവല്‍ വിസ പുതുക്കണമെന്നും അതിനായി തങ്ങളെ സമീപിക്കേണ്ടതില്ലെന്നും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Last Updated : Nov 21, 2017, 07:12 PM IST
ടൂറിസ്റ്റ് വിസയില്‍ ഖത്തറില്‍ എത്തിയവര്‍ക്ക് വിസ കാലാവധി നീട്ടാം
ദോഹ: ടൂറിസ്റ്റ് വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലൂടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് വിഭാഗം. ഇലക്ട്രോണിക് സൗകര്യം ഉപയോഗപ്പെടുത്തി ഓണ്‍ അറൈവല്‍ വിസ പുതുക്കണമെന്നും അതിനായി തങ്ങളെ സമീപിക്കേണ്ടതില്ലെന്നും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
 
ബിസിനസ് വിസ ഓണ്‍ അറൈവല്‍ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള സൗകര്യം നേരത്തെ തന്നെ നല്‍കിയിരുന്നുവെങ്കിലും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ വഴി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴി നിര്‍വഹിക്കാന്‍ ഇപ്പോഴാണ് സേവനം ലഭ്യമാക്കിത്തുടങ്ങിയതെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്‌റൂഹി പറഞ്ഞു. 
 
സന്ദര്‍ശകര്‍ വിസാ തിയതി അവസാനിക്കുന്നതിന് മുമ്പ് കാലാവധി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ ഓരോ ദിവസത്തിനും പിഴയായി 200 റിയാല്‍ വീതം അടക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
 
മുന്‍പുതന്നെ ലോകത്തി​​​​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഖത്തറിലേക്ക്​ ഓണ്‍ അറൈവല്‍ വിസ സൗകര്യം നടപ്പിലാക്കിയിരുന്നു. 
 
80 രാജ്യങ്ങൾക്ക്​ വിസയില്ലാതെ രാജ്യത്തേക്ക്​ പ്രവേശിക്കാന്‍ അനുമതി നൽകുന്നതിലൂടെ മേഖലയിലെ ഏറ്റവും തുറന്ന സമീപനമുള്ള രാജ്യമായി മാറുകയാണ്​ ഖത്തർ. ഇതുവഴി തങ്ങള്‍ തങ്ങളുടെ സാംസ്​കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുകയാണ്​ അധികൃതര്‍ പറഞ്ഞിരുന്നു. 

Trending News