സൗദിയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.

Last Updated : Nov 16, 2018, 01:28 PM IST
സൗദിയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.

കനത്ത മഴയുണ്ടാകുമെന്ന സൂചനയുള്ളതിനാല്‍ അധികാരികള്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഈ പ്രദേശങ്ങളില്‍ തമ്പടിക്കരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടുകള്‍ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിക്കരുത്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്‍റെ പലഭാഗത്തും മഴയുണ്ട്. ഇടിമിന്നലിന്‍റെയും ശക്തമായ കാറ്റിന്‍റെയും അകമ്പടിയോടെയാണ് ചില സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുന്നത്.

മിക്ക വിദ്യാഭ്യാസ' സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യപിച്ചിരിക്കുകയാണ്. 

 

Trending News