രാഷ്‌ട്ര രത്‌ന അവാർഡ്; 27 രാജ്യങ്ങളിൽ നിന്നായി 1500ലധികം നോമിനേഷനുകൾ

'രാഷ്‌ട്ര രത്‌ന അവാർഡിനായി മാത്രം ഇന്ത്യയുൾപ്പടെ 27 രാജ്യങ്ങളിൽ നിന്ന് നോമിനേഷനുകളും അപേക്ഷകളുമായി 1560 എണ്ണമാണ് ഓഗസ്‌റ്റ് 7വരെ ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 03:52 PM IST
  • അപേക്ഷയും നാമനിർദ്ദേശവും ഓഗസ്‌റ്റ് 31നകം
  • ഇമെയിൽ ഹിന്ദി, ഇംഗ്ളീഷ് എന്നിവയിൽ ഏതെങ്കിലും ഭാഷകളിൽ ആയിരിക്കണം
  • 'പ്രവാസി രത്‌ന അവാർഡിനായി 800ൽ താഴെ അപേക്ഷകളാണ് ലഭിച്ചത്
രാഷ്‌ട്ര രത്‌ന അവാർഡ്;  27 രാജ്യങ്ങളിൽ നിന്നായി 1500ലധികം നോമിനേഷനുകൾ

ന്യൂഡൽഹി: രാഷ്‌ട്ര രത്‌ന, പ്രവാസി രത്ന അവാർഡുകളിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 2000 കടന്നു.രാജ്യത്തിനകത്ത് തങ്ങളുടെ പ്രവത്തനങ്ങളിലൂടെ വിവിധ മേഖലകളിൽ മാതൃക തീർത്ത വ്യക്‌തികൾക്കുള്ളതാണ് രാഷ്ട്ര രത്ന. പ്രവാസി ലോകത്ത് മാതൃക സൃഷ്‌ടിച്ച വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും നൽകുന്നതാണ് 'പ്രവാസി രത്‌ന അവാർഡ്'. ഇതുവരെ ലഭിച്ചത് 2300 അപേക്ഷകളാണെന്ന് ആകെ അവാർഡുകളിലേക്ക്  ലഭിച്ചതെന്ന് കൗൺസിൽ പത്രകുറിപ്പിൽ  അറിയിച്ചു.

'രാഷ്‌ട്ര രത്‌ന അവാർഡിനായി മാത്രം ഇന്ത്യയുൾപ്പടെ 27 രാജ്യങ്ങളിൽ നിന്ന് നോമിനേഷനുകളും അപേക്ഷകളുമായി 1560 എണ്ണമാണ് ഓഗസ്‌റ്റ് 7വരെ ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയ പ്രവാസികളാണ് ഇന്ത്യയിലുള്ള രാഷ്‌ട്രീയ പ്രവർത്തകരെയും സിനിമാ താരങ്ങളെയും നോമിനേറ്റ് ചെയ്‌തിരിക്കുന്നത്‌. സാമൂഹിക-സാംസ്‌കാരിക-ബിസിനസ് രംഗത്ത് നിന്നുള്ളവരെ നോമിനേറ്റ് ചെയ്‌തിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്' - കൗൺസിൽ പ്രതിനിധികൾ പറഞ്ഞു.

'പ്രവാസി രത്‌ന അവാർഡിനായി 800ൽ താഴെ അപേക്ഷകളും നോമിനേഷനുകളുമാണ് ലഭിച്ചത്. ഇരു പുരസ്‌കാരങ്ങൾക്കും അർഹതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാനോ ഇത്തരക്കാരെ നോമിനേറ്റ് ചെയ്യാനോ ഉള്ള അവസരം ഓഗസ്‌റ്റ് 31വരെയുണ്ട്. അപ്പോഴേക്കും അപേക്ഷകൾ 5000 കടക്കുമെന്നാണ് പ്രതീക്ഷ' - കൗൺസിൽ അറിയിച്ചു.

'അപ്രതീക്ഷിതമായ അപേക്ഷകരുടെ ഒഴുക്ക് ജൂറി നടപടി പൂർത്തീകരിക്കാൻ കാലതാമസം ആവശ്യപ്പെടുന്നുണ്ട്. എങ്കിലും ഒക്‌ടോബറിൽ തന്നെ അവാർഡ് വിതരണം നടപ്പിലാക്കും. ദുബായിൽ കേന്ദ മന്ത്രിമാരും സെലിബ്രെറ്റികളും പങ്കെടുക്കുന്ന ചടങ്ങിലാണ് ഇരു പുരസ്‌കാരങ്ങളുടെയും വിതരണം നടക്കുക' - അധികൃതർ പറഞ്ഞു.

പ്രവാസി രത്‌ന അവാർഡ്

പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്, കലാ-കായിക മേഖലകളിൽ അനുകരണീയ മാതൃകകൾ സൃഷ്‌ടിച്ച ഇന്ത്യക്കാരായ വ്യക്‌തികൾക്കും ഇന്ത്യക്കാർ നേതൃത്വം കൊടുക്കുന്ന സ്‌ഥാപനങ്ങൾക്കും പ്രവാസി രത്‌ന അവാർഡിനായി അപേക്ഷ സമർപ്പിക്കാം. ഇത്തരക്കാരെ മറ്റുവ്യക്‌തികൾക്ക് നോമിനേറ്റ് ചെയ്യുകയുമാവാം. ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും WordlNRICouncil.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

രാഷ്‌ട്ര രത്‌ന അവാർഡ്

ഇന്ത്യയിൽ ജീവിച്ചുകൊണ്ട് തന്നെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്, കലാ-കായിക മേഖലകളിൽ സവിശേഷ മാതൃക സൃഷ്‍ടിച്ച വ്യക്‌തികൾക്കോ സ്‌ഥാപനങ്ങൾക്കോ രാഷ്‌ട്ര രത്‌ന അവാർഡിനായി അപേക്ഷിക്കാം. ഈ പുരസ്‌കാരത്തിന്റെ ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും WordlNRICouncil.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അർഹതയുള്ളവരെ നോമിനേറ്റ് ചെയ്യാനുള്ള അവസരവും ഉണ്ട്.

അപേക്ഷയും നാമനിർദ്ദേശവും ഓഗസ്‌റ്റ് 31നകം Award@WordlNRICouncil.org എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം. സംശയങ്ങൾ, ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ഉണ്ടങ്കിൽ അതും ഇമെയിൽ ചെയ്യാവുന്നതാണ്. ഇമെയിൽ ഹിന്ദി, ഇംഗ്ളീഷ് എന്നിവയിൽ ഏതെങ്കിലും ഭാഷകളിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News