Riyadh Genius 2024: റിയാദ് ജീനിയസ് 2024 വിജ്ഞാനോത്സവം നാളെ നടക്കും

Riyad News: മലാസ് ലുലു ഹൈപ്പർ അരീനയിലാണ് വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് കൊണ്ട് ക്വിസ് മാസ്റ്റർ ജി.എസ് പ്രദീപ് നയിക്കുന്ന ഷോ അരങ്ങേറുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 18, 2024, 11:33 PM IST
  • റിയാദ് ജീനിയസ് 2024 വിജ്ഞാനോത്സവം നാളെ നടക്കും
  • ഇക്കാര്യം സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്
  • ഷോയിൽ കുട്ടികൾക്കും മുതിർന്നവർക്കും മത്സരാർത്ഥികളാകാം
Riyadh Genius 2024: റിയാദ് ജീനിയസ് 2024 വിജ്ഞാനോത്സവം നാളെ നടക്കും

റിയാദ് : കേളി കലാസംസ്കാരിക വേദിയുടെ 23-ാമത് വാർഷികാഘോഷങ്ങളുടെ രണ്ടാം ഘട്ടത്തിൽ റിയാദ് ജീനിയസ്-24 എന്ന പേരിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം നാളെ റിയാദിൽ നടക്കും. ഇക്കാര്യം സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. 

Also Read: സൗദിയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം

മലാസ് ലുലു ഹൈപ്പർ അരീനയിലാണ് വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് കൊണ്ട് ക്വിസ് മാസ്റ്റർ ജി.എസ് പ്രദീപ് നയിക്കുന്ന ഷോ അരങ്ങേറുന്നത്.  ഷോയിൽ കുട്ടികൾക്കും മുതിർന്നവർക്കും മത്സരാർത്ഥികളാകാം. മലയാളികളായ ആർക്കും മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതകളൊന്നും തടസ്സമില്ലെന്നും. സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ജീനിയസ് ആകാനുള്ള സുവർണ്ണാവസരമാണ് കേളി സൃഷ്ടിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. 

Also Read: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

 

അക്കാദമിക്ക് തലങ്ങളിൽ ഉള്ളവരെ മാത്രം മത്സരാർത്ഥികളായി പരിഗണിക്കുന്നത്തിന് പകരം ജീവിത പ്രാരാബ്ദത്താൽ പ്രവാസം സ്വീകരിക്കേണ്ടി വന്നവരെകൂടി അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയും നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയേക്കാവുന്ന കഴിവുകളെ പുറംലോകത്ത് എത്തിക്കുകയുമാണ് റിയാദ് ജീനിയസ് 2024 ന്റെ ലക്ഷ്യം.  സൗദിയിൽ സന്ദർശനത്തിന് എത്തിയ മലയാളികൾക്കും മത്സരാർത്ഥികളാകാം. 

Also Read: ശനി നക്ഷത്രമാറ്റം: വരുന്ന 6 മാസം ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല!

 

മത്സര വിജയിക്ക് ക്യാഷ് പ്രൈസിനോടൊപ്പം സർട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കും. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന ആറുപേരുമായാണ് ജീനിയസ് മത്സരത്തിലേക്ക് പ്രവേശിക്കുന്നത്. ജീനിയസ് പ്രോഗ്രാമിനോടൊപ്പം അൻവർ സാദത്തും ലക്ഷ്മി ജയനും സംഘവും നയിക്കുന്ന സംഗീത രാവും അരങ്ങേറുന്നുണ്ട്. ഇതിനു പുറമെ കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ 100 ൽ പരം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, റിയാദിലെ പ്രമുഖ ഡാൻസ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. 

Also Read: വർഷങ്ങൾക്ക് ശേഷം മീനരാശിയിൽ വിപരീത രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും അപാര നേട്ടങ്ങൾ!

 

പൊതുജനങ്ങൾക്കായി കേളി സംഘടിപ്പിക്കുന്ന ഈദ് വിഷു ഈസ്റ്റർ ആഘോഷ രാവിലേക്ക്  സൗജന്യ പ്രവേശനമാണ് ഒരുക്കിയിട്ടുള്ളത്. വാർത്താ സമ്മേളനത്തിൽ ജിഎസ് പ്രദീപ്, കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കൂട്ടായ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ, സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി, ആക്ടിങ് ട്രഷറർ സുനിൽ സുകുമാരൻ എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News