Rs 2000 Note Exchange : 2000 രൂപ നോട്ട് പിൻവലിച്ചത് പ്രവാസികളെയും വലയ്ക്കുന്നു; എക്സ്ചേഞ്ചിൽ മാറ്റിയെടുക്കാൻ സാധിക്കുന്നില്ല

Rs 2000 Note Currency Withdrawal: എയർപ്പോർട്ടിൽ പ്രവർത്തിക്കുന്ന എക്സ്ചേഞ്ചുകൾ പോലും പിൻവലിച്ച് നോട്ട് സ്വീകരിക്കുന്നില്ല

Written by - Zee Malayalam News Desk | Last Updated : May 24, 2023, 09:40 PM IST
  • മെയ് 19നാണ് ആർബിഐ 2000 രൂപ നോട്ട് പിൻവലിക്കുന്നത്
  • എക്സചേഞ്ച് വഴി ഈ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുന്നതല്ല.
  • ഇന്ത്യൻ ബാങ്കുകളിൽ നിന്നും മാത്രമാണ് പിൻവലിച്ച രണ്ടായിരം നോട്ട് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കൂ.
Rs 2000 Note Exchange : 2000 രൂപ നോട്ട് പിൻവലിച്ചത് പ്രവാസികളെയും വലയ്ക്കുന്നു; എക്സ്ചേഞ്ചിൽ മാറ്റിയെടുക്കാൻ സാധിക്കുന്നില്ല

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ രാജ്യത്തെ 2000 രൂപ നോട്ട് പിൻവലിച്ച നടിപടിയിൽ വലഞ്ഞ് ഇന്ത്യയിൽ നിന്നുള്ള പ്രവാസികളും വിനോദ സഞ്ചാരികളും. കൈയ്യിലുള്ള നോട്ട് യുഎഇയിലുള്ള എക്സ്ചേഞ്ചുകളിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കുന്നില്ലയെന്ന് റിപ്പോർട്ട്. മെയ് 19നാണ് ആർബിഐ രാജ്യത്തെ 2000 രൂപ നോട്ട് പിൻവലിക്കുന്നതായി അറിയിച്ചത്.

തന്റെ കൈയ്യിൽ അമ്പത് 2,000 രൂപ നോട്ടുകൾ ഉണ്ടെന്നും എന്നാൽ യുഎഇയിലുള്ള ഒരു എക്സ്ചേഞ്ചിൽ നിന്നും ഈ തുക മാറ്റിയെടുക്കാൻ സാധിക്കുന്നില്ലയെന്ന് ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ ഇബ്രാഹിം ഷാ പറഞ്ഞതായി ഗൾഫ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

എക്സചേഞ്ച് വഴി ഈ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുന്നതല്ല. ഇന്ത്യൻ ബാങ്കുകളിൽ നിന്നും മാത്രമാണ് പിൻവലിച്ച രണ്ടായിരം നോട്ട് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കൂ. എയർപ്പോർട്ടുകളിൽ പ്രവർത്തിക്കുന്ന എക്സ്ചേഞ്ചുകളിൽ പോലും പിൻവലിച്ച് നോട്ട് നിരാകരിക്കുകയാണ്. 

ALSO READ : 2000 Note Exchange: ബാങ്ക് അക്കൗണ്ട് ഇല്ലേ? 2000 രൂപയുടെ നോട്ടുകൾ എവിടെ, എങ്ങനെ മാറ്റി വാങ്ങാം?

ഒരു ദിവസം 20,000 രൂപ വരെയുള്ള 2000 രൂപയുടെ നോട്ടാണ് നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുള്ളൂ. പണം മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ എത്തുന്നവർ ബാങ്കിലെത്തി ക്യൂ നിന്നു സാധിക്കുന്നതാണ്. ഈ വർഷം സെപ്റ്റംബർ 30 വരെ 2000 രൂപ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതേസമയം ബാങ്ക് അക്കൗണ്ടില്ലാത്തവർക്ക് ആർബിഐയുടെ റീജണൽ ഓഫീസിലെത്തി 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് മാസത്തെ സാവാകാശമാണ് ആർബിഐ നൽകുന്നത്.

2018-19തിൽ ആർബിഐ 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് നിർത്തിവെച്ചിരുന്നു. നിലവിലുള്ള 89 ശതമാനം നോട്ടുകളും 2017 മാർച്ച് മുമ്പായി പ്രിന്റ് ചെയ്തതാണ്. സാധാരണ തലത്തിൽ ഈ നോട്ടുകൾ പണമിടാപടുകൾക്കായി ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയെന്ന് ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  ആർബിഐ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News