Saudi Arabia: സൗദിയിൽ ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തിൽ വരും!

Saudi News: രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്ത്രീ പുരുഷന്മാരായ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് ഇരു മന്ത്രാലയങ്ങളും യോജിച്ചു നടത്തിയ ശ്രമത്തിെൻറ ഭാഗമായാണ് ഈ തീരുമാനമെന്നും അധികൃതർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 11:50 PM IST
  • സൗദിയിൽ ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തിൽ വരും
  • വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം
  • തീരുമാനം 2024 മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരും
Saudi Arabia: സൗദിയിൽ ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തിൽ വരും!

റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ അധികൃതരുടെ തീരുമാനം.  ഇക്കാര്യം മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Also Read: സൗദിയില്‍ രണ്ട് സൈനിക ഉദ്യോസ്ഥരുടെ വധശിക്ഷ നടപ്പാക്കി

ഈ തീരുമാനം 2024 മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്ത്രീ പുരുഷന്മാരായ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് ഇരു മന്ത്രാലയങ്ങളും യോജിച്ചു നടത്തിയ ശ്രമത്തിെൻറ ഭാഗമായാണ് ഈ തീരുമാനമെന്നും അധികൃതർ അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ ദന്തൽ ജോലികളുടെ സ്വദേശിവത്കരണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഈ ഗൈഡിൽ നിയമം പാലിച്ചില്ലെങ്കിൽ ചുമത്തുന്ന പിഴകൾ ഉൾപ്പടെയുള്ള ശിക്ഷാ നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബറിലാണ് ദന്തൽ ജോലികൾ ഘട്ടംഘട്ടമായി സ്വദേശിവത്കരിക്കാനുളള ആദ്യ തീരുമാനം മാനവവിഭവ ശേഷി മന്ത്രാലയം പുറത്തറിയിച്ചത്. അന്ന് അത് സംബന്ധിച്ച ഗൈഡും പുറത്തിറക്കിയിരുന്നു.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

ഇതിന്റെ ആദ്യഘട്ട തീരുമാനം 2022 ഏപ്രിൽ 11 ന് പ്രാബല്യത്തിൽ വന്നു.  ആദ്യ ഘട്ടത്തിൽ ഈ തീരുമാനം ബാധകമായത് മൂന്നോ അതിലധികമോ ദന്തൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ ഇപ്പോഴത്തെ തീരുമാനമനുസരിച്ചു എല്ലാത്തരം ദന്തൽ സ്ഥാപനങ്ങളും 35 ശതമാനം സ്വദേശിവത്കരണമെന്ന പരിധിയിൽ വരുന്നതാണ്. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശി ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 7,000 റിയാലായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News