അബുദാബി: UAEയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
UAE ആരോഗ്യ വകുപ്പാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ രോഗം പിടിപെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊറോണ കേസാണിത്.
യുഎഇയില്‍ കൊറോണയെ തുടര്‍ന്നു ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീ രോഗവിമുക്തി നേടിയതായി കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ആറു പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഒരു തരത്തിലുള്ള ആശങ്കയും വേണ്ടയെന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും UAE ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.