Blood Pressure : ബിപി നിയന്ത്രിക്കാം; ഉൾപ്പെടുത്തു ഇവ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ

BP Controlling Foods : മരുന്നുകളിലൂടെ ബിപി നിയന്ത്രിക്കാമെങ്കിലും ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും വഴി ബിപി നിയന്ത്രണത്തിലാക്കാൻ സാധിക്കും. ചില ഭക്ഷണങ്ങൾ ബിപി വർധിക്കാൻ കാരണമാകുന്നതുപോലെ തന്നെ ചിലത് ബിപി കുറയ്ക്കാനും സഹായിക്കും.

1 /4

ബിപി നിയന്ത്രിച്ച് നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പൊട്ടാസ്യം. ഏത്തപ്പഴത്തിൽ നല്ല അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത്തപ്പഴം ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ്. ബിപിയുള്ളവര്‍ ദിവസവും ഒരു ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകും. ഏത്തപ്പഴം പ്രതിരോധശേഷി വർധിപ്പിക്കും. 

2 /4

വെളുത്തുള്ളി ബിപി കുറയ്ക്കാൻ സഹായിക്കും. ബാക്ടീരിയ- ഫംഗസ് പോലുള്ള അണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി മികച്ചതാണ്. രക്തസമ്മർദ്ദത്തിൻ്റെ പ്രശ്നങ്ങൾ നേരിടുന്നവർ ആണെങ്കിൽ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.  

3 /4

ചീര പോലുള്ള ഇലക്കറികളും പച്ചക്കറികളും ബിപി നിയന്ത്രിക്കുന്നതിന് സഹായകമാണ്. ഇവയില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ പൊട്ടാസ്യം ശരീരത്തിലുള്ള അധിക സോഡിയത്തെ പുറന്തള്ളുന്നതിന് വൃക്കയെ സഹായിക്കുന്നു. ഇപ്രകാരം ബിപി നിയന്ത്രിക്കാന്‍ സാധിക്കും.

4 /4

നിരവധി ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബിപി നിയന്ത്രിക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന 'നൈട്രിക് ഓക്സൈഡ്' ആണ് ബിപി നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നത്. രക്തക്കുഴലുകള്‍ നന്നായി തുറന്ന് രക്തയോട്ടം സുഗമമാകുന്നതിന് ബീറ്റ്റൂട്ട് സഹായിക്കുന്നു.

You May Like

Sponsored by Taboola