കാർഷിക നിയമങ്ങൾക്കെതിര കർഷകരുടെ വഴി തടയൽ സമരം (ചക്ക ജാം) ദേശീയ പാതകളിൽ സംഘടിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് 'ചക്ക ജാം' എന്ന പേരിൽ രാജ്യമെമ്പാടുമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ഗതാഗതം തടഞ്ഞ് കർഷകർ പ്രതിഷേധിച്ചത്.
കർഷക സമരത്തിന്റെ ഭാഗമായി കർഷകർ ആരംഭിച്ച 'ചക്ക ജാമിനെ' തുടർന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി ഷാഹിദി പാർക്കിൽ പ്രതിഷേധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കർഷക സമരത്തെ തുടർന്ന് നടത്തിയ ചക്ക ജാമ്മിന്റെ" ഭാഗമായി കാർഷിക നിയമങ്ങൾക്കെതിരെ യെലഹങ്ക പോലീസ് സ്റ്റേഷന് പുറത്ത് പ്രക്ഷോഭം നടത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്ന് കർഷക സമരത്തോടനുബന്ധിച്ച് രാജ്യത്തൊട്ടാകെ നടത്തുന്ന 'ചക്ക ജാമിന്റെ' ഭാഗമായി ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ദേശീയപാതയിൽ സമരം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് നീക്കി.
ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെ കർഷക സമരത്തിന്റെ ഭാഗമായി നടത്തിയ 'ചക്ക ജാം' നെ തുടർന്ന് പഞ്ചാബിലും കർഷകർ റോഡുകൾ തടഞ്ഞു; ദില്ലി-അമൃത്സർ ദേശീയപാതയിലെ ഗോൾഡൻ ഗേറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ.
കർഷക സമരത്തിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച 'ചക്ക ജാം' പിന്തുടർന്ന് ലുധിയാന - ഫിറോസ്പൂർ ഹൈവേയിൽ വൻ ജനാവലി ഒത്ത് ചേർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് 'ചക്ക ജാം' എന്ന പേരിൽ രാജ്യമെമ്പാടുമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ഗതാഗതം തടഞ്ഞ് കർഷകർ പ്രതിഷേധിച്ചത്.