Diabetes diet: പ്രമേഹമാണോ പ്രശ്നം? നിയന്ത്രിക്കാൻ ഈ പച്ചക്കറികൾ കഴിക്കാം

പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന വലിയ പ്രശ്നമാണ്. അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നിങ്ങനെ ഒരുപാട് നിയന്ത്രണങ്ങൾ നിങ്ങൾക്ക് മുൻപിൽ വയ്ക്കും ആരോ​ഗ്യ വിദ​ഗ്ധർ. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോ​ഗ്യകരമായ ജീവിതത്തിന് അത്യാവശ്യം ആണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ധാരാളം പോഷക സമ്പുഷ്ടമായ, നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

 

1 /6

ബ്രക്കോളി - കലോറി വളരെ കുറവുള്ള ഒന്നാണ് ബ്രക്കോളി. ഇതിൽ ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ പ്രധാനിയാണിത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരില്ല.   

2 /6

ക്യാരറ്റ് - ക്യാരറ്റിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന വിറ്റാമിൻ എയുടെ ഉറവിടം കൂടിയാണ്.   

3 /6

കുക്കുമ്പർ - ഉയർന്ന ജലാംശമുള്ള പച്ചക്കറിയാണ് കുക്കുമ്പർ. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. കുക്കുമ്പർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.   

4 /6

ബീൻസ് - വൈറ്റമിൻ സി, വൈറ്റമിൻ എ എന്നിവ അടങ്ങിയിട്ടുള്ള ഗ്രീൻ ബീൻസിൽ നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇതിലെ വിറ്റാമിനുകൾ പ്രതിരോധശേഷി കൂട്ടുന്നു.  

5 /6

ചീര - ചീരയിൽ കലോറി കുറവാണ്. ഇതിലെ ഇരുമ്പ് പോലുള്ള പോഷകങ്ങൾ രക്തയോട്ടത്തിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ചീര ഉത്തമമാണ്.  

6 /6

സുച്ചിനി - സുച്ചിനിയിൽ ഉയർന്ന അളവിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പല തരം ക്യാൻസറിൽ നിന്നും ഇത് നമ്മളെ സംരക്ഷിക്കും. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 

You May Like

Sponsored by Taboola