Lokesh Kanagaraj: 'ലിയോ'യ്ക്ക് പിന്നാലെ ​ഗംഭീര ലൈനപ്പ്; ലോകേഷ് യൂണിവേഴ്സിനായി കാത്ത് ആരാധകർ

ചുരുങ്ങിയ ചിത്രങ്ങളിലൂടെ സിനിമ മേഖലയിൽ തന്റേതായ ഇടം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകനും.

1 /5

ലിയോ - ലോകേഷിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രമാണ് ലിയോ. രണ്ട് ദിവസത്തിനുള്ളിൽ, അതായത് ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും. റിലീസിന് മുൻപേ വലിയ ഹൈപ്പ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിം​ഗിൽ ഇതിനോടകം ചിത്രം വലിയ കളക്ഷൻ നേടിക്കഴിഞ്ഞു. തൃഷയാണ് ചിത്രത്തിൽ നായിക. അർജുൻ സർജ, സഞ്ജയ് ദത്ത് തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

2 /5

തലൈവർ 171 - ലോകേഷ് സംവിധാനത്തിലെത്തുന്ന രജനികാന്തിന്റെ 171ാമത്തെ ചിത്രം അടുത്തിടെയാണ് സൺ പിക്ചേഴ്സ് പ്രഖ്യാപിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് രജനികാന്ത്-ലോകേഷ് ചിത്രത്തിന്റെ നിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുക. ചിത്രത്തിന്റെ രചനയും ലോകേഷ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കുന്നത് അൻപറിവാണ്.

3 /5

കൈതി 2 - കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് 2019ൽ ഒരുക്കിയ ചിത്രമാണ് കൈതി. ഇതിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് തന്നെയാണ് ലോകേഷ് വ്യക്തമാക്കിയിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമാണ് കൈതി. ഇതിന്റെ പത്തിരിട്ടി ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്ന് നിർമാതാവ് അറിയിച്ചിരുന്നു.  

4 /5

വിക്രം 2 - ഉലക നായകൻ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒരുമിച്ച ലോകേഷ് കനകരാജ് ചിത്രമാണ് വിക്രം. കൈതി 2ന് ശേഷം വിക്രം സിനിമയുടെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നാണ് സൂചന.

5 /5

റോളക്സ് - വിക്രം എന്ന ചിത്രത്തിലെ സൂര്യയുടെ കഥാപാത്രം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ഈ കഥാപാത്രത്തെ വെച്ച് ലോകേഷ് സിനിമ ഒരുക്കുന്നുവെന്ന സൂചന പുറത്തുവരുന്നുണ്ട്.

You May Like

Sponsored by Taboola