ജഗതി ശ്രീകുമാര്‍ മുതലുള്ള വമ്പന്മാരും ഈ പട്ടികയില്‍ ഉണ്ട്. പലപ്പോഴും ബി ഗ്രേഡ് സിനിമകളാണെന്ന് അറിഞ്ഞായിരിക്കില്ല ഇവര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടാവുക.
ഒരു കാലഘട്ടത്തില്‍ മലയാളത്തില്‍ മസാല, ബി ഗ്രേഡ് സിനിമകളുടെ കുത്തൊഴുക്കായിരുന്നു. ഉച്ചപ്പടങ്ങള്‍ എന്ന് പേര് കേട്ട ഈ സിനിമകള്‍ ഒരു സമാന്തര സിനിമാ വ്യവസായമായി കുതിച്ചുയരുകയും ചെയ്തു. ഷക്കീല, മരിയ, രേഷ്മ, സിന്ധു തുടങ്ങിയ പേരുകളാല്‍ ആയിരുന്നു ഈ മേഖല തന്നെ അറിയപ്പെട്ടിരുന്നത്. നായകന്മാരേക്കാളും നായികമാര്‍ക്ക് വിലയും പ്രതിഫലവും ഉണ്ടായിരുന്ന ഒരു സമാന്തര സിനിമാ വ്യവസായം എന്ന് വേണമെങ്കില്‍ പോലും ഇതിനെ വിളിക്കാം. പക്ഷേ, നല്ല സിനിമകള്‍ വീണ്ടും തീയേറ്ററുകളില്‍ ആളെ കയറ്റാന്‍ തുടങ്ങിയതോടെ ബി ഗ്രോഡ് സിനിമകളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു.
യഥാര്‍ത്ഥത്തില്‍ അത് മാത്രമായിരുന്നില്ല കാരണം. സെമി പോണ്, സെമി അശ്ലീല സിനിമകള്‍ നല്കുന്നതിനേക്കാള് വലിയ കാഴ്ച ആനന്ദം ഇന്റര്‍നെറ്റ് വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ലഭിക്കാന്‍ തുടങ്ങിയതോടെ പ്രേക്ഷകര്‍ ബി ഗ്രേഡ് സിനിമകളെ കൈയ്യൊഴിയുകയായിരുന്നു. സെന്‍സര്‍ ചെയ്യപ്പെട്ട ബി ഗ്രേഡ് സിനിമകള്‍ എവിടെ, സെന്‍സറിങ് ഒട്ടുമില്ലാത്ത അശ്ലീല വെബ്സൈറ്റുകളുടെ സാധ്യത എവിടെ...
എന്തായാലും മലയാളത്തിലെ പല പ്രമുഖ മുഖ്യധാരാ നടന്മാരും ഇപ്പറഞ്ഞ ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍ മുതലുള്ള വമ്പന്മാരും ഈ പട്ടികയില്‍ ഉണ്ട്. പലപ്പോഴും ബി ഗ്രേഡ് സിനിമകളാണെന്ന് അറിഞ്ഞായിരിക്കില്ല ഇവര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടാവുക. ചിലപ്പോള്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ ആയിരിക്കും അബദ്ധം തിരിച്ചറിയുക.
നടന്, സംവിധായകന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, എഡിറ്റര്‍ എന്നിങ്ങനെയുള്ള റോളുകള്‍ എല്ലാം തിളങ്ങിയിട്ടുള്ള ആളാണ് വിജയ് മേനോന്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹവും ചില ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കടമറ്റത്ത് കത്തനാര് എന്ന സൂപ്പര്‍ ഹിറ്റ് സീരിയലില്‍ പ്രധാന വേഷം അവതരിപ്പിച്ച ആളാണ് പ്രകാശ് പോള്‍. സുന്ദരിക്കുട്ടി, അണ്ഡാള സുന്ദരി തുടങ്ങിയ ബി ഗ്രേഡ് സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഹാസ്യതാരമായും വില്ലനായും എല്ലാം വള്ളിത്തിരയില്‍ എത്തിയിട്ടുള്ള ആളാണ് കൊല്ലം തുളസി. ബിജെപിയില്‍ ഒരിടെ സജീവമായി രംഗത്തുണ്ടായിരുന്നു. ഇദ്ദേഹവും ചില ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള നടനാണ് പൂജപ്പുര രവി. കൊമേഡിയനായി മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടും ഉണ്ട്. ഇദ്ദേഹവും ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ വില്ലനായി അരങ്ങേറ്റം നടത്തിയ സിനിമയില്‍ നായകനായി അരങ്ങേറിയ താരമാണ് ശങ്കര്‍. ഒരു ഘട്ടത്തില്‍ ശങ്കര്‍ മലയാള സിനിമയില്‍ നിന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മധുരം എന്ന പേരില്‍ ചാര്‍മിളയെ നായികയാക്കി ശങ്കര്‍ തന്നെ സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങുന്നത്. ബി ഗ്രേഡ് സിനിമകളുടെ പട്ടികയില്‍ ആണ് മധുരത്തേയും പ്രേക്ഷകര്‍ പെടുത്തിയിരിക്കുന്നത്.
മികച്ച സ്വഭാവ നടന് എന്ന് പേരെടുത്ത ആളാണ് അലന്‍സിയര്‍. നാടകത്തില്‍ നിന്നായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. സിനിമാ കരിയറിന്റെ തുടക്ക കാലത്ത് തരളം എന്നൊരു സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബാബിലോണ, സിന്ധു തുടങ്ങിയവര്‍ ആയിരുന്നു ഇതിലെ പ്രധാന നടിമാര്‍.
ഗായകനായും നടനായും മിമിക്ര താരമായും എല്ലാം തിളങ്ങി നിന്നിട്ടുള്ള ആളാണ് കലാഭവന്‍ പ്രജോദ്. കാതര ഉള്‍പ്പെടെ ചില ബി ഗ്രേഡ് സിനിമകളില്‍ പ്രജോദ് അഭിനയിച്ചിട്ടുണ്ട്. മുഖ്യധാരാ സിനിമകളിലും അദ്ദേഹം സജീവമാണ്.
മലയാള സിനിമയില്‍ ജയന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി വന്ന നടന് ആയിരുന്നു ഭീമന് രഘു. വില്ലന്‍ വേഷങ്ങളിലും പിന്നീട് കോമഡി വേഷങ്ങളിലു അദ്ദേഹം തിളങ്ങി. കരിയറിന്റെ തുടക്കകാലത്ത് ചില ബി ഗ്രേഡ് മസാല സിനിമകളില്‍ ഭീമന് രഘുവും അഭിനയിച്ചിട്ടുണ്ട്.
ഒരു ഘട്ടത്തില്‍ മലയാളത്തിലെ പല പ്രമുഖ സംവിധായകരുടേയും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന നടനാണ് സാലു കൂറ്റനാണ്. ഇദ്ദേഹവും ചില ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യ നടന്മാരില് ഒരാളാണ് മാള അരവിന്ദന്. മുഖ്യധാരാ സിനിമകളുടെ ഭാഗമായി എന്നും നിലകൊണ്ട ആളും. പക്ഷേ, അദ്ദേഹവും ചില ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മുഖ്യധാരാ സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ ഏറെ തിളങ്ങി നിന്നിട്ടുള്ള നടനാണ് പ്രതാപ ചന്ദ്രന്. ഒരുപക്ഷേ, മുഖ്യധാരയില്‍ നിന്ന് ഏറ്റവും അധികം ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടാവുകയും പ്രതാപ ചന്ദ്രന് തന്നെ ആയിരിക്കും.
മലയത്തിപ്പെണ്ണ്, നീലത്തടാകത്തിലെ നിഴല്‍പക്ഷികള്‍ തുടങ്ങി എണ്‍പതുകളില്‍ കുറേയേറെ ബി ഗ്രേഡ് സിനിമകളില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. ഏത് സിനിമയില്‍ ആയാലും താന്‍ അഭിനയിക്കും എന്നായിരുന്നു പിന്നീട് ജഗതി തന്നെ ഇതേ കുറിച്ച് പ്രതികരിച്ചത്.