Mangal Gochar 2022: ചൊവ്വ സംക്രമണം: അഞ്ച് രാശിക്കാർക്ക് ഒക്ടോബർ മാസം ഭാ​ഗ്യം കൊണ്ട് വരും

മിഥുന രാശിയിലെ ചൊവ്വയുടെ സംക്രമണം എല്ലാ രാശികളെയും ബാധിക്കുന്നു. 

ചൊവ്വയെ ചുവന്ന ഗ്രഹമായാണ് സൗരയൂഥത്തിൽ കണക്കാക്കുന്നത്. മേടം, വൃശ്ചികം എന്നിവയുടെ അധിപനാണ് ചൊവ്വ. ശക്തിയുടെയും ഊർജ്ജത്തിന്റെയും ഘടകമായി ഈ ​ഗ്രഹത്തെ കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ചൊവ്വ ഏതു ഗൃഹത്തിലാണോ നിൽക്കുന്നത് ആ സ്ഥാനത്തിനനുസരിച്ചായിരിക്കും ആ വ്യക്തിയിൽ ചൊവ്വയുടെ സ്വാധീനം. 2022 ഒക്ടോബർ 16 ന് ഉച്ചയ്ക്ക് 12:4ന് ചൊവ്വ ​ഗ്രഹം ഇടവത്തിൽ നിന്ന് നീങ്ങി മിഥുനം രാശിയിൽ പ്രവേശിക്കും. ചിലർക്ക് ഈ മാറ്റം ശുഭകരവും ചിലർക്ക് അശുഭകരവുമാണ്. ഏതൊക്കെ രാശികൾക്കാണ് ചൊവ്വയുടെ സംക്രമണം നല്ല ഫലങ്ങൾ നൽകുന്നതെന്ന് നോക്കാം.

 

1 /5

മേടം: മിഥുനം രാശിയിൽ ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ അനുകൂലമായ ഫലങ്ങൾ നൽകും. നിക്ഷേപത്തിന് അനുകൂല സമയമാണിത്. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങൾ ഭാവിയിൽ നല്ല വരുമാനം നൽകും. ബിസിനസ് ചെയ്യുന്നതിനും പുതിയ ബിസിനസ് തുടങ്ങുന്നതിനും അനുകൂലമായ സമയമാണിത്.  

2 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ നിക്ഷേപങ്ങളിൽ ലാഭം നൽകും. ഓഫീസ് ജോലിയിലുള്ളവരുടെ ശമ്പളം വർധിക്കും. റിയൽ എസ്റ്റേറ്റ് സംബന്ധമായ ജോലികളിൽ നേട്ടമുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കും.  

3 /5

കന്നി: കന്നി രാശിക്കാർക്ക് ഉദ്യോഗത്തിൽ വളരെ നല്ല സമയമാണ്. പ്രമോഷനും ശമ്പള വർധനവും ലഭിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കന്നിരാശിക്കാർക്കും ലാഭകരമായ സമയമായിരിക്കും ഇത്. ബിസിനസ് വിപുലീകരിക്കും. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നത്തിന് പരിഹാരമാകും. കുടുംബജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും.  

4 /5

മകരം: മകരം രാശിക്കാർക്ക് ഈ സംക്രമം ശുഭകരമായിരിക്കും. കായിക മത്സരങ്ങൾക്കും മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് നല്ല ഫലം ലഭിക്കും. മകരം രാശിക്കാരുടെ ആരോ​ഗ്യം തൃപ്തികരമായിരിക്കും.  

5 /5

മീനം: മീനം രാശിക്കാരുടെ വരുമാനം വർധിക്കും. ഇത് അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കും. വ്യവസായവും വ്യാപാരവും വർധിക്കും. കുടുംബത്തിൽ സന്തോഷം കൂടും. ഭർത്താവ്/ഭാര്യ, കുട്ടികൾ തമ്മിലുള്ള സ്നേഹം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola