Narendra Modi: കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി; മലയാളത്തിൽ കുറിപ്പെഴുതി മോദി, ചിത്രങ്ങൾ

ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ എത്തിയത്. രാത്രി 8 മണിയോടെ കൊച്ചിയില്‍ അദ്ദേഹം റോഡ് ഷോ നടത്തിയിരുന്നു.

 

PM Modi Kochi roadshow photos: ഇപ്പോള്‍ ഇതാ റോഡ് ഷോയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍ അടിക്കുറിപ്പ് ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

1 /7

'കൊച്ചിയുടെ സ്‌നേഹത്തില്‍ വിനയാന്വിതനായി. ചില കാഴ്ചകള്‍ പങ്കുവെയ്ക്കുന്നു' എന്നാണ് മോദി കുറിച്ചത്.   

2 /7

കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെയാണ് മോദി റോഡ് ഷോ നടത്തിയത്.   

3 /7

ഒന്നേകാല്‍ കിലോ മീറ്റര്‍ ദൂരം നീണ്ട റോഡ് ഷോയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.   

4 /7

തുറന്ന വാഹനത്തിലായിരുന്നു മോദിയുടെ റോഡ് ഷോ.  

5 /7

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.   

6 /7

നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത്.   

7 /7

ഈ മാസം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. 

You May Like

Sponsored by Taboola