Saturn Retrograde: ജോലിയിൽ പുരോ​ഗതിയും തടസങ്ങളും; ശനി വക്ര​ഗതി ഈ രാശികൾക്ക് നൽകും സമ്മിശ്ര ഫലം

Shani Vakri 2023: ഈ മാസം 17ന് ശനി കുംഭം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിച്ചു തുടങ്ങി. നവംബർ നാലിന് ഉച്ചയ്ക്ക് 12.30 വരെ ശനി അതേ സ്ഥാനത്ത് തുടരും.

Saturn Retrograde 2023: നാം ചെയ്യുന്ന നല്ലതും ചീത്തയുമായ കർമ്മങ്ങളെ അടിസ്ഥാനമാക്കി ഫലം നൽകുന്നതിനാൽ ശനി ഭഗവാൻ നീതിയുടെ ദൈവം, കർമ്മദാതാവ് എന്ന് അറിയപ്പെടുന്നു. ശനി അനുകൂല സ്ഥാനത്താണെങ്കിൽ യാചകനും കോടീശ്വരനാകാൻ സാധിക്കും. 140 ദിവസത്തെ ശനിയുടെ എതിർ ചലനം 12 രാശികളേയും ബാധിക്കുന്നു. ഏതൊക്കെ രാശികളെയാണ് ശനി വക്രം ബാധിക്കുകയെന്ന് നോക്കാം.

1 /3

മേടം: ഈ സമയത്ത് മേടം രാശിക്കാർ ക്ഷമയോടെ പ്രവർത്തിക്കണം. പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ചെയ്യുന്ന ജോലികൾ ഇടയ്ക്ക് വച്ച് ഉപേക്ഷിക്കരുത്. ഓഫീസിൽ നിങ്ങൾക്കെതിരെ ഗൂഢാലോചനകൾക്ക് സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധിക്കുക. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും.

2 /3

ഇടവം: കരിയറിൽ വളരാനുള്ള നല്ല സമയമാണിത്. ചിലപ്പോൾ ഇക്കൂട്ടർ എത്ര അധ്വാനിച്ചാലും ഫലം ലഭിക്കില്ല. ഈ സമയത്ത് ശനി നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കും. പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ വളർച്ചയിൽ നിങ്ങളുടെ എതിരാളികൾ അസൂയപ്പെടും. പരീക്ഷകളിൽ നല്ല മാർക്ക് നേടും. നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ വരും.

3 /3

മിഥുനം: ഈ സമയത്ത് അലസത കാണിക്കരുത്. നിങ്ങളുടെ പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ, ഫയലുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവ്, കമ്പ്യൂട്ടർ എന്നിങ്ങനെ എല്ലാ വഴികളിലുടെയും ഡാറ്റ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതിലോമ ശനി നിങ്ങളുടെ പരിശ്രമങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. ശനിയുടെ വിപരീത ചലനം മിഥുന രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola