Saturn Retrograde: ശനി വക്ര​ഗതി നൽകും അത്ഭുതകരമായ നേട്ടങ്ങൾ; ഇവർ സമ്പന്നരാകും

Published: Jul 25, 2024, 10:06 PM IST|Updated: Jul 25, 2024, 10:06 PM IST

കുംഭം രാശിയിൽ ശനി 139 ദിവസം തുടരും. ശനിയുടെ വിപരീത ചലനം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും. 

 

ജ്യോതിഷത്തിൽ ശനിയെ കർമ്മ ദാതാവ് എന്ന് വിളിക്കുന്നു. ശനി ഇപ്പോൾ കുംഭം രാശിയിൽ വക്ര​ഗതിയിലാണ് സഞ്ചരിക്കുന്നത്. നവംബർ 15 വരെ ഇതേ അവസ്ഥയിൽ തുടരും. ശനിയുടെ വക്ര​ഗതി ചില രാശികൾക്ക് വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് ​ഗുണം ചെയ്യുകയെന്ന് നോക്കാം. 

 

1/5

മേടം - ശനിയുടെ വക്ര​ഗതി മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സമൂഹത്തിൽ അന്തസ്സ് വർധിക്കും. 

 

2/5

ധനു - ശനിയുടെ വിപരീത ചലനം ധനുരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു. നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകാം. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും. ഈ കാലയളവിൽ എടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കും.

 

3/5

മകരം - പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

 

4/5

കുംഭം - ശനി നിലവിൽ കുംഭം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കുന്നു. ശനിയുടെ വിപരീത ചലനം ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. ജോലികളിൽ വിജയം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ ആ​ഗ്രഹിച്ചതെല്ലാം നേടും. 

 

5/5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)