രാഹുവിന്റെ നക്ഷത്രത്തിൽ ശനി: ഈ രാശിക്കാർക്ക് ജാക്ക്പോട്ട്, സ്ഥാനക്കറ്റത്തിനും ശമ്പള വർധനവിനും സാധ്യത

Saturn Transit 2023: ഇന്നലെ, മാർച്ച് 15ന് ശനി രാഹുവിന്റെ നക്ഷത്രത്തിൽ സംക്രമിച്ചു. ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കുന്നു. 2023 ഒക്ടോബർ 17 വരെ ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണങ്ങൾ ലഭിക്കുകയെന്ന് നോക്കാം.

 

1 /4

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. തൊഴിലന്വേഷകർക്ക് നേട്ടമുണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പുതിയ ഓർഡറുകൾ ലഭിക്കും. സംയുക്ത സംരംഭങ്ങൾ ഫലപ്രദമല്ല.   

2 /4

തുലാം: ഓഫീസ് ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. സംരംഭകർക്ക് പുതിയ പദ്ധതികൾ ലഭിക്കും. ബിസിനസ് വിപുലീകരണവും സാധ്യമാണ്.  

3 /4

ധനു: ധനു രാശിക്കാർ പുതിയ ജോലി കണ്ടെത്തും. തൊഴിൽ ചെയ്യുന്നവർക്ക് ഉന്നതി ലഭിക്കും. ഒരു പുതിയ ബിസിനസ് തുടങ്ങാനുള്ള അവസരമുണ്ട്. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയമുണ്ടാകും. ഒക്ടോബർ വരെയുള്ള കാലയളവ് നിങ്ങൾക്ക് അനുകൂലമായിരിക്കും.  

4 /4

മകരം: സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും വേണ്ടി കാത്തിരിക്കുന്ന മകരം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. സംരംഭകർക്ക് കൂടുതൽ ലാഭമുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയമുണ്ടാകും. വിദേശ യാത്രകൾക്കായി അൽപ്പം കൂടി കാത്തിരിക്കണം. സംസാരത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola