Venus Transit: ഓ​ഗസ്റ്റ് 31 വരെ ഈ രാശിക്കാർക്ക് ഭാ​ഗ്യകാലം, ജോലിയിൽ വൻ പുരോ​ഗതി

Venus Transit August 2022: ഇന്ന് (ഓ​ഗസ്റ്റ് 7) ശുക്രൻ കർക്കടക രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഓ​ഗസ്റ്റ് 31 വരെ ശുക്രൻ ഇവിടെ തുടരും. സൂര്യന്റെയും ശുക്രന്റെയും സംയോജനം നടക്കുന്ന കാലഘട്ടം കൂടിയാണിത്. ജ്യോതിഷ പ്രകാരം ​ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരെയും അനുകൂലമായും പ്രതികൂലമായും ബാധിക്കും. ഓ​ഗസ്റ്റ് 31 വരെ ഏതൊക്കെ രാശിക്കാർക്കാണ് ഭാ​ഗ്യകാലമെന്ന് നോക്കാം.

 

1 /3

മിഥുനം: ഈ കാലയളവ് മിഥുനം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് സമ്പത്തിന്റെ കാര്യത്തിൽ വിജയം നേടാൻ കഴിയും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ഇക്കൂട്ടരുടെ കരിയറിലും വൻ പുരോ​ഗതിയുണ്ടാകും. വ്യാപാരം ചെയ്യുന്നവർക്കും ഇത് നല്ല സമയമായിരിക്കും.   

2 /3

കന്നി: കർക്കടക രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേരുന്നത് കന്നി രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. വരുമാനത്തിൽ വർധനവ് ഉണ്ടായേക്കാം. പുതിയ വരുമാന മാർഗ്ഗങ്ങൾ ഉടലെടുക്കും. പ്രമോഷൻ ലഭിക്കും. വ്യാപാരികൾക്ക് വലിയ ഇളവുകൾ ലഭിക്കും. പഴയ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും. പ്രണയ ജീവിതവും നല്ലതായിരിക്കും.   

3 /3

തുലാം: തുലാം രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും സൂര്യനും കൂടിച്ചേരുന്നത് തുലാം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഇവർക്ക് ജോലിയിൽ മികച്ച നേട്ടം ലഭിക്കും. പുതിയ തൊഴിൽ അവസരം വന്ന് ചേരും. ആഗ്രഹിച്ച ജോലി ലഭിക്കും. സ്ഥാനക്കയറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രണയം ജീവിതം സന്തോഷകരമായിരിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola