രാജ്കോട്ട് ടെസ്റ്റ്‌: ആദ്യ ദിനം ഇംഗ്ലണ്ട് 311ന് നാല് എന്ന നിലയില്‍; സെഞ്ച്വറിയോടെ ജോയി റൂട്ട്, സെഞ്ച്വറിയ്ക്ക് ഒരു റണ്‍ അകലെ മോയിന്‍ അലിയും

അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയ്ക്ക് ആവേശ തുടക്കം. രാജ്കോട്ടില്‍ നടന്ന  ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 311ന് നാല് എന്ന നിലയിലാണ്. 

Last Updated : Nov 9, 2016, 07:06 PM IST
രാജ്കോട്ട് ടെസ്റ്റ്‌: ആദ്യ ദിനം ഇംഗ്ലണ്ട് 311ന് നാല് എന്ന നിലയില്‍; സെഞ്ച്വറിയോടെ ജോയി റൂട്ട്, സെഞ്ച്വറിയ്ക്ക് ഒരു റണ്‍ അകലെ മോയിന്‍ അലിയും

രാജ്കോട്ട്: അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയ്ക്ക് ആവേശ തുടക്കം. രാജ്കോട്ടില്‍ നടന്ന  ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 311ന് നാല് എന്ന നിലയിലാണ്. 

ഒരു ഘട്ടത്തില്‍ 102 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സെഞ്ച്വറി നേടിയ  ജോ റൂട്ടും മോയിന്‍ അലിയുമാണ് ശക്തമായ നിലയിലെത്തിച്ചത്. 281 ല്‍ നില്‍ക്കെ റൂട്ടിനെ ഉമേഷ്‌ യാദവ് പുറത്താക്കി ഒമ്പത് ഫോറിന്‍റെ അകമ്പടിയോടെ 180 പന്തില്‍ നിന്നാണ് റൂട്ട് 124 റണ്‍സടിച്ചത്. 189 പന്തില്‍ നിന്ന് 99 റണ്‍സുമായി പുറത്താകാതെ മോയിന്‍ അലി റൂട്ടിന് മികച്ച പിന്തുണ നല്‍കി.

ഓപ്പണര്‍മാരായ അലസ്റ്റയര്‍ കുക്ക് (21), ഹസീബ് ഹമീദ് (31), ബെന്‍ ഡക്കറ്റ് (13) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. രവിചന്ദ്ര അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ്‌ യാദവും രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ്  നേടി. 

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഹസീബ് ഹമീദ് ക്രീസ് വിട്ടത്.  ഹസീബ് ഹമീദ് പുറത്തായത്. അശ്വിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ ഹസീബ് അമ്പയറുടെ തീരുമാനം ഡി.ആര്‍.എസ് വഴി പുന:പരിശോധന നടത്തിയെങ്കിലും അമ്പയറുടെ തീരുമാനം തന്നെ ശരിയായി. ഇതോടെ ഇന്ത്യക്കെതിരെ ഡി.ആര്‍.എസ് വഴി പുറത്താകുന്ന ആദ്യ താരമെന്ന ബഹുമതിയും നേടാനും ഹസീബിനായി. 

Trending News