ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ ചെയ്സ് ചെയ്ത് വീണ്ടും റെക്കോര്‍ഡ്‌ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ ചെയ്സ് ചെയ്ത് വീണ്ടും റെക്കോര്‍ഡ്‌ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ 362 റണ്‍സ് എന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക പഴങ്കതയാക്കിയത്. ഏറ്റവും വലിയ റണ്‍ചെയ്സും ദക്ഷിണാഫ്രിക്കയുടെ പേരില്‍ തന്നെയാണ്.

Last Updated : Oct 6, 2016, 04:22 PM IST
ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ ചെയ്സ് ചെയ്ത് വീണ്ടും റെക്കോര്‍ഡ്‌ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഡര്‍ബന്‍: ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ ചെയ്സ് ചെയ്ത് വീണ്ടും റെക്കോര്‍ഡ്‌ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ 362 റണ്‍സ് എന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക പഴങ്കതയാക്കിയത്. ഏറ്റവും വലിയ റണ്‍ചെയ്സും ദക്ഷിണാഫ്രിക്കയുടെ പേരില്‍ തന്നെയാണ്.

2006 മാര്‍ച്ചില്‍ ഓസ്ട്രേലിയയ്ക്കെതിരെ തന്നെ ദക്ഷണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ച 438/9 എന്ന സ്കോറാണ് ഏറ്റവും വലിയ റണ്‍ചേസ്.2015 ജൂണില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച 362-1 എന്നതായിരുന്നു ഇതുവരെ ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ ചേസ്.
ഡര്‍ബനില്‍ ഓസ്ട്രേലിയയുടെ 372 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക രണ്ടാമത്തെ റണ്‍ ചെയ്സും സ്വന്തം പേരിലാക്കിയത്.

അഞ്ച് വിക്കറ്റിന് 217 എന്ന നിലയില്‍ പരാജയത്തെ അഭിമുഖീകരിച്ച ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലര്‍ ഒറ്റയ്ക്കാണ് നയിച്ചത്. 79 പന്തില്‍ 10 ഫോറും 6 സിക്‌സിന്‍റെയും സഹായത്തോടെ 118 റണ്‍സുമായി വിജയം നേടിയ മില്ലര്‍ ഏഴാം വിക്കറ്റില്‍ ആന്‍ഡില്‍ പെഹ്‌ലുക്വായോയുമൊത്ത് 70 പന്തുകളില്‍ നിന്നും 107 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത്. ഹേസ്റ്റിംഗ്സ് രണ്ട് വിക്കറ്റും, മിച്ചല്‍ മാര്‍ഷ്,സാംപ, ട്രാവീസ് ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറുടെയും(117)ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും(108) സെഞ്ച്വറികളുടെ ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. ട്രാവിസ് ഹെഡ്(18 പന്തില്‍ 35) മാത്യു വേഡ്(8 പന്തില്‍ 17) എന്നിവരുടെ ഇന്നിങ്‌സും ഓസ്ട്രേലിയയ്ക്ക് സഹായകരമായി.

ഡേവിഡ് വാര്‍ണറുടെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍ നേടിയത് . ജോണ്‍ ഹേസ്റ്റിംഗ്സായിരുന്നു കൂടുതല്‍ തല്ലു വാങ്ങിയത്. 10 ഓവറില്‍ 79 റണ്‍സാണ് ഹേസ്റ്റിംഗ്സ് വിട്ടുകൊടുത്തത്. 

അവസാന അഞ്ച് ഓവറുകളില്‍ 71 റണ്‍സ് സ്വന്തമാക്കി നില ഭദ്രമാക്കിയ ഓസിസിനെ ഞെട്ടിച്ചു കൊണ്ട് നാല് പന്ത് ബാക്കി നില്‍ക്കെ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ വേട്ടയോടെ ദക്ഷിണാഫ്രിക്ക വിജയികളാകുകയായിരുന്നു.

Trending News