ഇടുക്കി: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റായ ഫിൻലെ ടൂർണമെന്റിന് മൂന്നാറിൽ തുടക്കം. വിവിധ എസ്റ്റേറ്റുകളിലെ 14 ടീമുകളാണ് 75-ാമത് ഫിൻലെ ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 1941ൽ ബ്രിട്ടീഷുകാരാണ് ഫിൻലെ ഷീൽഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചത്.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റ് എന്ന് അറിയപ്പെടുന്ന ഫിൻലെ ഫുട്ബോൾ ടൂർണമെന്റിനാണ് മൂന്നാറിൽ തുടക്കം കുറിച്ചത്. 1941ൽ ബ്രിട്ടീഷുകാരാണ് ഫിൻലെ ഷീൽഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചത്. 75 വർഷങ്ങൾ പിന്നിട്ട ഫുട്ബോൾ മത്സരം മൂന്നാറുകാരുടെ ആവേശമാണ്. മൂന്നാറിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവമായിരുന്നു ടൂർണമെന്റ്. മുൻകാലങ്ങളിൽ എസ്റ്റേറ്റുകളിൽ നിന്നും ഡിപ്പാർട്ട്മെന്റുകളിൽ നിന്നുമായി മുപ്പതോളം ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. പിന്നീട് എസ്റ്റേറ്റ്കളുടെ സംയോജനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും ടൂർണമെന്റ് ദൈർഘ്യവും കുറഞ്ഞു.
ALSO READ: ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ കറക്കി വീഴ്ത്തി അശ്വിനും കുൽദീപും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മേൽക്കൈ
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് തുടങ്ങുന്ന കാൽപ്പന്തുകളി കാണാൻ തോട്ടം മേഖലയിലെ സ്ത്രീകൾ ഉൾപ്പെടെ എത്തുമെന്നതാണ് കൗതുകം. ഗ്രൗണ്ടിന് ചുറ്റും തൊഴിലാളികളെ കൊണ്ട് നിറയും. കൂടാതെ മൂന്നാറിൽ എത്തുന്ന തദ്ദേശീയരും വിദേശിയരുമായവർ കാൽപ്പന്തുകളി കാണാൻ ഗ്രൗണ്ടിൽ ഉണ്ടാകും. ഇത്തവണ ലക്ഷ്മി എസ്റ്റേറ്റ്, നയമക്കാട് എസ്റ്റേറ്റ്, സൂര്യനെല്ലി എസ്റ്റേറ്റ്, കെ ഡി എച്ച് പി ഡിപ്പാർട്ട്മെന്റ് എന്നീ നാല് ടീമുകളാണ് ആദ്യ ദിനം മത്സരിക്കുന്നത്. കാൽപ്പന്തുകളിയിൽ വിജയിക്കുന്ന എസ്റ്റേറ്റിന്റെയോ വകുപ്പിന്റെയോ പേര് വർഷം തോറും ഫിൻലെ ഷീൽഡിൽ കൊത്തിവെക്കുന്ന പതിവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.