World Boxing Championship: ചരിത്രം കുറിച്ച് ഇന്ത്യ; ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 3 ഇന്ത്യൻ താരങ്ങൾ ഫൈനലിൽ

Mens Boxing World Championship 2023: ഇതോടെ ഇന്ത്യ ബോക്സിങ്ങിൽ മൂന്നു മെഡലുകൾ  ഉറപ്പിച്ചിരിക്കുകയാണ്.  ഇത് ശരിക്കും റെക്കോഡാണ്.

Written by - Zee Malayalam News Desk | Last Updated : May 12, 2023, 09:39 AM IST
  • ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ
  • ഇന്ത്യയുടെ മൂന്ന് ബോക്‌സര്‍മാരാണ് ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്
  • ദീപക് കുമാര്‍, മുഹമ്മദ് ഹുസ്സാമുദ്ദീന്‍, നിഷാന്ത് ദേവ് എന്നിവരാണ് യോഗ്യത നേടിയിരിക്കുന്നത്
World Boxing Championship: ചരിത്രം കുറിച്ച് ഇന്ത്യ; ലോക പുരുഷ ബോക്സിങ്  ചാമ്പ്യൻഷിപ്പിൽ 3 ഇന്ത്യൻ താരങ്ങൾ ഫൈനലിൽ

താഷ്‌ക്കെന്റ്: Mens Boxing World Championship 2023: 2023 ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്‌സര്‍മാരാണ് ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്. ദീപക് കുമാര്‍, മുഹമ്മദ് ഹുസ്സാമുദ്ദീന്‍, നിഷാന്ത് ദേവ് എന്നിവരാണ് യോഗ്യത നേടിയിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒരുമിച്ച് ലോക പുരുഷ ബോക്‌സിങ് ഫൈനലിലെത്തുന്നത്.

Also Read: Viral Video : 'ഇപ്പൊ കിട്ടിയേനെ ഒരു അടി', തല ധോണിയുടെ തമാശകൾ; വീഡിയോ വൈറൽ

ഇതോടെ ഇന്ത്യ ബോക്സിങ്ങിൽ ഒരു മൂന്നു മെഡലുകൾ ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്.  ഇതും ശരിക്കും റെക്കോഡാണ്. ഒരു വെള്ളി മെഡല്‍ മാത്രമാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്.  നേടിയാണ് ഇന്ത്യയുടെ മികച്ച നേട്ടം.  അത് 2019 ല്‍ അമിത് പംഗല്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയത്. 51 കിലോ വിഭാഗത്തില്‍ മത്സരിച്ച ദീപക് കുമാര്‍ സെമിയില്‍ ഫ്രാന്‍സിന്റെ ബിലാല്‍ ബെന്നാമയെ തകര്‍ത്ത തരിപ്പണമാക്കിയാണ് ഫൈനലിലിടം നേടിയിരിക്കുന്നത്.  ദീപക് 5-0 എന്ന സ്‌കോറിനാണ് എതിരാളിയെ ഇടിച്ചിട്ടത്. ഫൈനലില്‍ റിയോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ദുസ്മാറ്റോവോ യൂറോപ്യന്‍ ചാമ്പ്യന്‍ മാര്‍ട്ടിന്‍ മൊളീന്യയോയായിരിക്കും ദീപക്ക് നേരിടുക. 

Also Read: ലക്ഷ്മീ ദേവിക്ക് പ്രിയം ഈ നാല് രാശിക്കാരോട്, ജീവിതത്തിൽ ലഭിക്കും ധനാഭിവൃദ്ധി! 

അതുപോലെ 71 കിലോ വിഭാഗത്തില്‍ മത്സരിച്ച നിഷാന്ത് ദേവ് നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ അസ്ലന്‍ബെക്ക് ഷ്യംബെര്‍ഗെനോവിനെ തകര്‍ത്താണ് ഫൈനലിലിടം തേടിയത്.  ഫൈനലില്‍ രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യനായ സയ്യിദ് ജംഷിദ് ജാഫര്‍നോവ്- സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ വാന്‍ഡേഴ്‌സണ്‍ ഡി ഒലിവേര മത്സര വിജയിയെയാണ് നിഷാന്ത് ദേവ് നേരിടുന്നത്.  57 കിലോ വിഭാഗത്തിലാണ് ഹുസ്സാമുദ്ദീന്‍ വിജയം കരസ്ഥമാക്കിയത്. സെമിയില്‍ ക്യൂബയുടെ സയ്‌ദെല്‍ ഹോര്‍ട്ടയെ ഇടിച്ചിട്ടുകൊണ്ടാണ് തന്റെ കന്നി ലോകചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഫൈനലിലിടം നേടാന്‍ ഹുസ്സാമുദ്ദീന് കഹ്‌സീഞ്ഞത്.  മെയ് 14 നാണ് മൂന്നുപേരുടെയും ഫൈനൽ നടക്കുന്നത്.

Also Read: 'സീസൺ തീരുന്നത് വരെ ഒരു തീരുമാനവും ഉണ്ടാകില്ല'; മെസി സൗദിയിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് താരത്തിന്റെ പിതാവ്

ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ ഏഴ് മെഡലുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ആരും സ്വര്‍ണം നേടിയിട്ടില്ല.  ഇതിൽ അമിത് പംഗല്‍ മാത്രമാണ് വെള്ളി നേടിയത്. വിജേന്ദര്‍ സിങ് (2009), വികാസ് കൃഷ്ണന്‍ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിധൂരി (2017), കൗശിക് (2019), ആകാശ് കുമാര്‍ (2021) എന്നിവര്‍ വെങ്കലമാണ് നേടിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News