ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്‍റി-20 പരമ്പര: ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, സ്റ്റീവ് സ്മിത്ത് തന്നെ നായകന്‍

ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്‍റി-20 പരമ്പരയ്ക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് തന്നെയാണ് നായകന്‍.

Last Updated : Aug 18, 2017, 04:01 PM IST
ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്‍റി-20 പരമ്പര: ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, സ്റ്റീവ് സ്മിത്ത് തന്നെ നായകന്‍

മെൽബണ്‍: ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്‍റി-20 പരമ്പരയ്ക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് തന്നെയാണ് നായകന്‍.

ഏകദിന ടീമിലേയ്ക്ക് ഓൾറൗണ്ടർ ജയിംസ് ഫോക്നറെയും ഫാസ്റ്റ് ബൗളർ നഥാൻ കൂൾട്ടർ നൈലിനെയും മടക്കി വിളിച്ചു. ഓൾറൗണ്ടർമാരായ ആഷ്ടണ്‍ അഗർ, ഹിൽട്ടണ്‍ കാർട്ട്റൈറ്റ് എന്നിവരും 14 അംഗ ടീമിൽ സ്ഥാനം പിടിച്ചു.

ജയിംസ് ഫോക്നർ പരിക്കും ഫോം നഷ്ടവും മൂലം ടീമിൽ നിന്നും പുറത്താവുകയായിരുന്നു. ചാന്പ്യൻസ് ട്രോഫിക്കുള്ള ടീമിലും ഫോക്നർക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. ഐപിഎൽ ടൂർണമെന്‍റുകളിലെ ഫോക്നറുടെ മികച്ച പ്രകടനം ഓസീസിന് ഇന്ത്യയിൽ ഗുണകരമാകുമെന്ന കണക്കൂകൂട്ടലാണ് ഓൾറൗണ്ടർക്ക് ടീമിലേക്കുള്ള വഴി തുറന്നത്.

പരിക്കു മൂലം ഓപ്പണർ ക്രിസ് ലിൻ, പേസർമാരായ ജോണ്‍ ഹേസ്റ്റിംഗ്സ്, മിച്ചൽ സ്റ്റാർക്ക്, ജയിംസ് പാറ്റിൻസണ്‍ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി.  എന്നാൽ ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയ ഓൾറൗണ്ടർ മോസിസ് ഹെൻറിക്വസിനെ ട്വന്‍റി-20 ടീമിൽ ഉൾപ്പെടുത്തി.

Trending News