ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ മത്സരത്തിൽ നോര്‍വെയുടെ മാഗ്നസ് കാള്‍സണെ സമനിലയില്‍ കുരുക്കി ഇന്ത്യയുടെ പ്രഗ്നാനന്ദ. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പ്രഗ്നാനന്ദയും മാഗ്നസ് കാള്‍സണും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനിലയിൽ മത്സരം കൊണ്ടെത്തിച്ചു. ഇരുവരും തമ്മിലുള്ള ടൈബ്രേക്കര്‍ നാളെ ആരംഭിക്കും.
ALSO READ: ചെസ് ലോകകപ്പ്; പ്രഗ്നാനന്ദ - മാഗ്നസ് കാൾസൻ ഫൈനൽ പോരാട്ടം ഇന്ന്, എപ്പോൾ എവിടെ കാണാം?
പ്രഗ്നനാനന്ദ ഇന്നലെ വെളുത്ത കരുക്കളുമായി ആയിരുന്നു കളിച്ചിരുന്നത്. അതിനാൽ തന്നെ ഇന്ന് ചുവടുകൾ നീക്കിയത് കറുത്ത കരുക്കൾ കൊണ്ടാണ്. ലോക ചെസ്സ് ചാമ്പ്യൻഷിപ് ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തി കളിയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന പ്രത്യേകതയും പ്രഗ്നാനന്ദയ്ക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...