അഹമ്മബാദ് : ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ ബോളിങ് ആക്രമണത്തിൽ പതറി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 240 റൺസിന് പുറത്താകുകയായിരുന്നു. വിരാട് കോലിയുടെയും കെ.എൽ രാഹുലിന്റെയും അർധ സെഞ്ചുറി ഇന്നിങ്സുകളുടെ മികവിലാണ് ഇന്ത്യൻ സ്കോർ ബോർഡ് പ്രതിരോധിക്കാവുന്ന നിലയിലേക്കെത്തിയത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ആദ്യം ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് കംഗാരുക്കൾ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. മോശം ഷോട്ടുകൾ കൊണ്ട് ഇന്ത്യൻ ബാറ്റർമാർ വിക്കറ്റുകൾ കളഞ്ഞു മുടിക്കുകയായിരുന്നു. അതിന് ഉദ്ദാഹരണമായിരുന്നു ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടെയും സൂര്യകുമാറിന്റെയും വിക്കറ്റുകൾ. കൂടാതെ ഓസ്ട്രേലിയൻ താരങ്ങളുടെ മികച്ച ഫീൽഡിങ്ങും ഇന്ത്യൻ പ്രകടനത്തിൽ വിലങ് തടിയായി.
ഓസീസ് സമ്മർദ്ദത്തിൽ പതറിയെ ഇന്ത്യയെ കരകയറ്റിയത് രാഹുലും കോലിയും ചേർന്നാണ്. അർധവ സെഞ്ചുറി നേടിയ കോലി അപ്രതീക്ഷിതമായി പുറത്തായതോടെ വീണ്ടും ഇന്ത്യൻ സ്കോർ ബോർഡിനെ സാരമായി ബാധിച്ചു. ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്തി രവീന്ദ്ര ജഡേജയെ സൂര്യകുമാറിന് മുമ്പായി കളത്തിലേക്ക് വിട്ടെങ്കിലും രോഹിത്തിന്റെ ആ തീരുമാനം ഇന്ത്യക്ക് രക്ഷയായില്ല. രാഹുൽ പ്രതിരോധം ഒരുവിധം സഹായകമായെങ്കിലും ഒരു വലിയ സ്കോർ ബോർഡ് അത് സാധിച്ചില്ല. അവാസന ഓവറുകളിൽ വാലറ്റക്കാർ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് പ്രതിരോധിക്കാവുന്ന സ്കോർ നൽകിയത്.
ഏഴ് ബോളമാരെ അണിനിരത്തിയാണ് പാറ്റ് കമ്മിൻസ് ഇന്ത്യക്കെതിരെ ബോളിങ് ആക്രമണം നടത്തിയത്. മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെസ്സെൽവുഡ്ഡും കുമ്മിൻസും രണ്ട് വീതം വിക്കറ്റുകൾ നേടി. ഗ്ലെൻ മാക്സ്വെല്ലും ആഡം സാംപയുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.