ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍ ദിനേശ് കാർത്തിക്കും ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലും തങ്ങൾ ഇരട്ട ആൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വിവരം അറിയിച്ചു.
കാർത്തിക്കും ദീപിക പള്ളിക്കലും വ്യാഴാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ഇരട്ട കുട്ടികളുടെ ചിത്രം പങ്കുവച്ചതോടോപം താരം അവരുടെ കുട്ടികളുടെ പേരുകളും പുറത്തുവിട്ടു. കബീര്‍ പള്ളിക്കല്‍ കാര്‍ത്തിക്, സിയാന്‍ പള്ളിക്കല്‍ കാര്‍ത്തിക് എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.
And just like that 3 became 5
Dipika and I have been blessed with two beautiful baby boysKabir Pallikal Karthik
Zian Pallikal Karthikand we could not be happier pic.twitter.com/Rc2XqHvPzU
— DK (@DineshKarthik) October 28, 2021
അങ്ങനെ ഞങ്ങള്‍ 3 ല്‍ നിന്നും 5 ആയി മാറി എന്നാണ് കാര്‍ത്തിക് കുറിച്ചത്. സംശയം വേണ്ട, തന്‍റെ പ്രിയപ്പെട്ട നായയ്ക്കൊപ്പമുള്ള ചിത്രം കൂടി ഇരുവരും പങ്കുവച്ചിരുന്നു....!!
And just like that 3 became 5@DineshKarthik and I are very humbled to have been blessed with two beautiful baby boys, Kabir Pallikal Karthik & Zian Pallikal Karthik, and we could not be happier pic.twitter.com/siyyt3MlUU
— Dipika Pallikal (@DipikaPallikal) October 28, 2021
2015-ലാണ് കാര്‍ത്തികും പള്ളിക്കലും പരമ്പരാഗത ഹിന്ദു, ക്രിസ്ത്യന്‍ ആചാരങ്ങളില്‍ വിവാഹിതരായത്.. . ദീപിക ഒരു ഇന്ത്യന്‍ പ്രൊഫഷണല്‍ സ്ക്വാഷ് കളിക്കാരിയാണ്. ഔദ്യോഗിക വനിതാ സ്ക്വാഷ് ലോക റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് അവര്‍. ഒന്നിലധികം ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയ കായികതാരമാണ് ദീപിക.
അതേസമയം, അടുത്തിടെ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) 2021 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് (KKR) കാര്‍ത്തിക്ക് അവസാനമായി കളിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...