FIFA Best Men's Player Award ‌| ഫിഫ മികച്ച പുരുഷ താരം 2021; മെസ്സിയും റൊണാള്‍ഡോയുമടക്കം 11 പേർ ഫൈനൽ പട്ടികയിൽ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ഫൈനല്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വിജയിയെ 2022 ജനുവരി 17 ന് ഫിഫ പ്രഖ്യാപിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 23, 2021, 01:21 PM IST
  • ഫിഫ 2021ലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തെ ജനുവരി 17 ന് പ്രഖ്യാപിക്കും.
  • ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
  • 11 പേരാണ് പുരുഷ വിഭാഗം ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്.
 FIFA Best Men's Player Award ‌| ഫിഫ മികച്ച പുരുഷ താരം 2021; മെസ്സിയും റൊണാള്‍ഡോയുമടക്കം 11 പേർ ഫൈനൽ പട്ടികയിൽ

സൂറിച്ച്: 2021ലെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനായുള്ള (Best Men's Football Player) നോമിനേഷൻ പട്ടിക പ്രഖ്യാപിച്ച് ഫിഫ (FIFA). പതിവുപോലെ അർജന്റീനിയൻ സൂപ്പർ സ്ട്രൈക്കർ ലയണൽ മെസ്സിയും (Lionel Messi) പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും (Cristiano Ronaldo) അവസാന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2021-ലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തെ 2022 ജനുവരി 17 ന് ഫിഫ  പ്രഖ്യാപിക്കും. 

വനിതാ ഫുട്ബോളിനും പുരുഷ ഫുട്ബോളിനുമായി രണ്ട് വിദഗ്ധ പാനലുകളാണ് താരങ്ങളെ തെരഞ്ഞെടുത്തത്. 11 പേരാണ് പുരുഷ വിഭാഗം ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. ഡിസംബര്‍ 10 നാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ ദേശീയ ടീമുകളുടെ നായകന്മാര്‍, പരിശീലകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ തുടങ്ങിയവര്‍ക്ക് ഇഷ്ടതാരങ്ങളെ തങ്ങളുടെ വോട്ടിലൂടെ തെരഞ്ഞെടുക്കാൻ കഴിയും. 

ഈ വർഷം അസാമാന്യ ഫോമിലായിരുന്ന ലിവർപൂൾ താരം മുഹമ്മദ് സലായും അവാർഡ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കിലിയന്‍ എംബാപ്പെ, നെയ്മര്‍ തുടങ്ങിയവരും ഫൈനൽ പട്ടികയിൽ തങ്ങളുടെ സ്ഥാനമുറപ്പിച്ചു. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കളിക്കുന്ന അഞ്ച് താരങ്ങളാണ് ഫൈനൽ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 

Also Read: മെസ്സിയും റൊണാൾഡോയുമല്ല, Lewandowski ഫിഫയുടെ മികച്ച പുരുഷ താരം

ഫിഫ മികച്ച പുരുഷതാരത്തിനുള്ള ഫൈനല്‍ ലിസ്റ്റിലുള്ളവര്‍ 

1. കരിം ബെന്‍സേമ (ഫ്രാന്‍സ്, റയല്‍ മഡ്രിഡ്)
2. കെവിന്‍ ഡിബ്രുയിനെ (ബെല്‍ജിയം, മാഞ്ചെസ്റ്റര്‍ സിറ്റി)
3. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍, യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്)
4. എര്‍ലിങ് ഹാളണ്ട് (നോര്‍വേ, ബൊറൂസ്സിയ ഡോര്‍ട്മുണ്ട്)
5. ജോര്‍ജീന്യോ (ഇറ്റലി, ചെല്‍സി)
6. എന്‍ഗോളോ കാന്റെ (ഫ്രാന്‍സ്, ചെല്‍സി)
7. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്, ബയേണ്‍ മ്യൂണിക്ക്)
8. കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്, പി.എസ്.ജി)
9. ലയണല്‍ മെസ്സി (അര്‍ജന്റീന, ബാഴ്‌സലോണ, പി.എസ്.ജി)
10. നെയ്മര്‍ (ബ്രസീല്‍, പി.എസ്.ജി)
11. മുഹമ്മദ് സല (ഈജിപ്ത്, ലിവര്‍പൂള്‍)

മികച്ച പുരുഷ താരത്തിന് പുറമേ മികച്ച വനിതാതാരം, പുരുഷ ഗോള്‍കീപ്പര്‍, വനിതാ ഗോള്‍കീപ്പര്‍, പുരുഷ പരിശീലകന്‍, വനിതാ പരിശീലക എന്നീ പുരസ്‌കാര ജേതാക്കളെയും പ്രഖ്യാപിക്കും. 

Also Read: Ole Gunnar Solskjaer : ഒലെ സോൾഷെയറിനെ മാഞ്ചെസ്റ്റർ യുണൈറ്റഡ് പുറത്താക്കി, ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബിന്റെ ട്വീറ്റ്

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരത്തിനായി അലിസണ്‍ ബെക്കര്‍ (ബ്രസീല്‍, ലിവര്‍പൂള്‍), ജിയാന്‍ ലൂയി ഡോണറുമ്മ (ഇറ്റലി, എ.സി.മിലാന്‍, പി.എസ്.ജി), എഡ്വാര്‍ഡ് മെന്‍ഡി (ചെല്‍സി, സെനഗല്‍), മാനുവല്‍ ന്യൂയര്‍ (ജര്‍മനി, ബയേണ്‍ മ്യൂണിക്ക്), കാസ്പര്‍ ഷ്‌മൈക്കെല്‍ (ഡെന്മാര്‍ക്ക്, ലെസ്റ്റര്‍ സിറ്റി) എന്നിവര്‍ മത്സരിക്കും.

മികച്ച പുരുഷ പരിശീലകനുവേണ്ടിയുള്ള മത്സരത്തില്‍ ആന്റോണിയോ കോണ്ടെ (ഇന്റര്‍ മിലാന്‍, ടോട്ടനം), ഹന്‍സി ഫ്ലിക്ക് (ജര്‍മനി, ബയേണ്‍ മ്യൂണിക്ക്), പെപ് ഗാര്‍ഡിയോള (മാഞ്ചെസ്റ്റര്‍ സിറ്റി), റോബര്‍ട്ടോ മാന്‍ചീനി (ഇറ്റലി), ലയണല്‍ സ്‌കളോനി (അര്‍ജന്റിന), ഡീഗോ സിമിയോണി (അത്‌ലറ്റിക്കോ മഡ്രിഡ്), തോമസ് ടുച്ചല്‍ (ചെല്‍സി) എന്നിവരാണ് അവസാന പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, മികച്ച വനിതാ‌ താരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് നേടി. മികച്ച ​ഗോൾകീപ്പർ പുരസ്കാരം ന്യൂയർ നേടിയപ്പോൾ ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റൊണാൾഡോ (Ronaldo) രണ്ട് തവണയും ലയണൽ മെസ്സി (Messi), റോബർട്ട് ലെവൻഡോവ്‌സ്‌കി, ലൂക്കാ മോഡ്രിച്ച് (Modrich) എന്നിവർ ഒരു തവണയും വിജയിച്ചു. ഇവരിൽ മോഡ്രിച്ച് മാത്രമാണ് 2021-ലെ ഫൈനൽ പട്ടികയിൽ ഇടം നേടാൻ കഴിയാതെ പോയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News