ഇപ്പോൾ ലോകമെമ്പാടും ഫുട്ബോളിന്റെ ആരവമാണെല്ലോ. ഖത്തറിൽ ലോകകപ്പ് കൊടിയേറിയതോടെ എവിടെ നോക്കിയാലും ഫുട്ബോളിനെ കുറിച്ചുള്ള ചർച്ചകളും വിശേഷങ്ങളുമാണ് കാണാനും കേൾക്കാനും സാധിക്കുന്നത്. ഇഷ്ട ടീമുകൾ മത്സരിക്കുന്നത് കാണാനും അവരുടെ വിജയം ആഘോഷിക്കാനുമെല്ലാമായി ലോകം തയ്യാറായി കഴിഞ്ഞു എന്ന് തന്നെ പറയാം. അതിന് ഉദ്ദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ.
എന്തുകൊണ്ട് ലോകത്ത് ഇത്രത്തോളം പേർ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു എന്നതിനുള്ള തെളിവാണ് ഈ വീഡിയോ. ഒരു അന്തരാഷ്ട്ര സർവീസ് നടത്തുന്ന വിമാനത്തിലെ എക്ണോമിക് ക്ലാസിലെ യാത്രക്കാർ എല്ലാവരും ഫുട്ബോൾ മത്സരം കാണുന്നതാണ് വീഡിയോ. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഡെൻമാർക്കും തമ്മിലുള്ള മത്സരം യാത്രക്കാരിൽ ഭൂരിഭാഗം പേരും കാണുന്നുണ്ട്. അതിനിടെയിൽ ഒരാൾ സിനിമ ഏതോ കാണുന്നതും വീഡിയോ വ്യക്തമാണ്! വീഡിയോ കാണാം:
ALSO READ : Viral Video : മെസിയും റൊണാൾഡോയും മാറി നിന്നോളു; ഗോളടിക്കാൻ ഇനി പശു ഉണ്ട്
വിനോദ വാർത്ത വെബ്സൈറ്റായ പബിറ്റിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നാല് മില്യൺ പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. "ഖത്തർ എയർവേയ്സിലായിരിക്കും മത്സരം സംപ്രേഷണം ചെയ്തിരിക്കുന്നത്" ഒരാൾ വീഡിയോയ്ക്ക് താഴെയായി കമന്റ് രേഖപ്പെടുത്തി. വേറെ ഒരാൾ താൻ വിർജിൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ അർജന്റീന മെക്സിക്കോ മത്സരം കാണാൻ വൈഫൈ സേവനത്തിന് പ്രത്യേകം പണം നൽകി. വിമാന സർവീസിനിടെയാണ് മെസിയുടെ ഗോൾ പിറന്നതും തങ്ങൾ സന്തോഷം കൊണ്ട് ആർത്ത് വിളിച്ചെന്നും ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവും കമന്റ് രേഖപ്പെടുത്തി.
നിരവധി വിമാന കമ്പനികളാണ് ഫുട്ബോൾ ലോകകപ്പ് കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി എത്തിഹാദ് എയർവേയ്സും തങ്ങളുടെ സർവീസിനിടെ ഖത്തർ ലോകകപ്പ് മത്സരത്തിന്റെ തൽസമയം സംപ്രേഷണം ചെയ്യുമെന്ന് അറിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...