FIFA World Cup 2022 : ഖത്തറിൽ ആദ്യ റെഡ് കാർഡ് ഉയർന്നു; റഫറി പുറത്താക്കിയത് വെയിൽസ് താരത്തെ

FIFA World Cup 2022 Wales vs Iran വെൽഷ് ഗോൾ കീപ്പർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെയാണ് ഇറാൻ രണ്ട് ഗോളുകൾ ഇഞ്ചുറി ടൈമിൽ നേടി ഖത്തർ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്

Written by - Jenish Thomas | Last Updated : Nov 25, 2022, 07:02 PM IST
  • വെയിൽസും ഇറാനും തമ്മിലുള്ള മത്സരത്തിലാണ് ഖത്തറിലെ ആദ്യ ചുവപ്പ് കാർഡ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്.
  • ടർന്ന് വാറിലൂടെ പരിശോധിച്ചതിന് ശേഷമാണ് ഗ്വാട്ടിമലൻ റഫറി മാരിയോ എസ്കോബാർ ഹെന്നെസ്സിക്ക് ടൂർണമെന്റിലെ ആദ്യ റെഡ് കാർഡ് നൽകിയത്.
  • മത്സരത്തിൽ ഹെന്നെസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ വെയിൽസ് രണ്ട് ഗോളിന് തോറ്റു.
  • മത്സരം ഗോൾരഹിത സമനിലയിൽ നിൽക്കുമ്പോഴാണ് വെൽഷ് ഗോൾ കീപ്പർ 86-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്
FIFA World Cup 2022 : ഖത്തറിൽ ആദ്യ റെഡ് കാർഡ് ഉയർന്നു; റഫറി പുറത്താക്കിയത് വെയിൽസ് താരത്തെ

ദോഹ : ഖത്തറിൽ ലോകകപ്പിലെ ആദ്യ റെഡ് കാർഡ് വെയിൽസിന്റെ ഗോൾകീപ്പർ വെയ്ൻ ഹെന്നെസ്സിക്ക്. ഇന്ന് നവംബർ 25ന് വെയിൽസും ഇറാനും തമ്മിലുള്ള മത്സരത്തിലാണ് ഖത്തറിലെ ആദ്യ ചുവപ്പ് കാർഡ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. മത്സരത്തിന്റെ 85-ാം മിനിറ്റിൽ ഇറാന്റെ മുന്നേറ്റ താരം മെഹ്ദി തരേമിയുടെ നീക്കത്തെ വെൽഷ് ഗോൾ കീപ്പർ തടയാൻ ശ്രമിക്കവെ ഫൗളായി മാറുകയായിരുന്നു. തുടർന്ന് വാറിലൂടെ പരിശോധിച്ചതിന് ശേഷമാണ് ഗ്വാട്ടിമലൻ റഫറി മാരിയോ എസ്കോബാർ ഹെന്നെസ്സിക്ക് ടൂർണമെന്റിലെ ആദ്യ റെഡ് കാർഡ് നൽകിയത്. 

വെൽഷ് ഗോൾകീപ്പറിന്റെ ഫൗളിൽ റഫറി എസ്കോബാർ ആദ്യം മഞ്ഞ കാർഡ് മാത്രമാണ് നൽകിയത്. തുടർന്ന് ഇറാൻ താരങ്ങളുടെ ആവശ്യപ്രകാരം വാറിലൂടെ നേരിട്ട് ചുവപ്പ് കാർഡ് നൽകി ഹെന്നെസ്സിയെ പുറത്താക്ക് പോകാൻ റഫറി നിർദേശിക്കുകയായിരുന്നു. 

ALSO READ : FIFA World Cup 2022 Live Updates : വീണ്ടും ഏഷ്യൻ അട്ടിമറി; ഖത്തർ സെനെഗൽ മത്സരത്തിന് കിക്കോഫ്; ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ തൽസമയം

അതേസമയം മത്സരത്തിൽ ഹെന്നെസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ വെയിൽസ് രണ്ട് ഗോളിന് തോറ്റു. മത്സരം ഗോൾരഹിത സമനിലയിൽ നിൽക്കുമ്പോഴാണ് വെൽഷ് ഗോൾ കീപ്പർ 86-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. തുടർന്ന് പത്ത് പേരുമായി കളിച്ച വെയിൽസ് അവസാന നിമിഷം വരെ പ്രതിരോധിച്ചെങ്കിലും മത്സരം പൂർത്തിയാകൻ സക്കൻഡുകൾ മാത്രം ബാക്കി നിൽക്കവെ രണ്ട് ഗോളുകൾ ഏറ്റു വാങ്ങുകയായിരുന്നു. ഹെന്നെസ്സി പുറത്തായതോടെ വെയിൽസ് കോച്ച് റോബ് പേജ് മധ്യനിര താരം ആരോൺ റാംസിയെ പിൻവലിച്ച് ലെസ്റ്റർ സിറ്റി ഗോൾകീപ്പർ ഡാനി വാർഡിനെ പകരക്കാരാനായി ഇറക്കി. 

98-ാം മിനിറ്റിൽ റൌസേബെഹ് ചെഷ്മി 101-ാം മിനിറ്റിൽ റമിൻ എന്നിവരാണ് ഇറാനായി ഗോളുകൾ നേടിയത്. മത്സരത്തിൽ ഉടനീളം വെയിൽസിന്റെ ആധിപത്യമായിരുന്നു. പക്ഷെ ചുവപ്പ് കാർഡ് കണ്ട് ഹെന്നെസ്സി പുറത്തായതോടെ വെയിൽസ് ബോക്സിനലേക്ക് ഏഷ്യൻ ടീമിന്റെ ആക്രമണം കടുപ്പിക്കുകയായിരുന്നു. 

ജയത്തോടെ ഇറാൻ ഗ്രൂപ്പ് ബിയിൽ പോയിന്റ്  പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന്. ഗ്രൂപ്പ് ബിയിൽ മറ്റ് ടീമുകളായ ഇംഗ്ലണ്ടും യുഎസ്എയും ഇന്ന് ഏറ്റമുട്ടും. ഇന്ന് അർധ രാത്രിയിൽ അൽ ബയ്ത് സ്റ്റഡേയത്തിൽ വെച്ചാണ് യുഎസ് ഇംഗ്ലണ്ട് മത്സരം. മറ്റ് മത്സരങ്ങളിലായി ഖത്ത സെനെഗലിനെയും നെതർലാൻഡ്സ് ഇക്വഡോറിനെയും നേരിടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News