ധോണിയുടെ വിരമിക്കല്‍ ദിനത്തില്‍ രാഹുലും പന്തും സുഖമായി ഉറങ്ങികാണും; പന്തയം വച്ച് ഡീന്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലാണ് രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഇതിനിടെ, മുന്‍ ഓസീസ് താരവും കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സ് പങ്കുവച്ച ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Last Updated : Aug 18, 2020, 02:40 PM IST
  • ഇക്കാര്യത്തില്‍ താന്‍ പന്തയം വയ്ക്കാമെന്നും തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
  • വിരമിക്കല്‍ മത്സരത്തിനു പോലും കാത്ത് നില്‍ക്കാതെയാണ് ധോണി രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി അറിയിച്ചത്.
ധോണിയുടെ വിരമിക്കല്‍ ദിനത്തില്‍ രാഹുലും പന്തും സുഖമായി ഉറങ്ങികാണും; പന്തയം വച്ച് ഡീന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലാണ് രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഇതിനിടെ, മുന്‍ ഓസീസ് താരവും കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സ് പങ്കുവച്ച ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ധോണി-റെയ്ന വിരമിക്കലിലും ആ മനോഹര സൗഹൃദം!

ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച അന്ന് രാത്രി യുവതാരങ്ങളായ കെഎല്‍ രാഹുലും(KL Rahul) ഋഷഭ് പന്തും സുഖമായി ഉറങ്ങിക്കാണുമെന്നാണ് ഡീന്‍ ജോണ്‍സ്. ഇക്കാര്യത്തില്‍ താന്‍ പന്തയം വയ്ക്കാമെന്നും തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) പേജില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ധോണി(MS Dhoni)യ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളാണ് രാഹുലും പന്തും.

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!

ധോണിയ്ക്ക് പകരക്കാരനെന്ന നിലയില്‍ വളര്‍ത്തികൊണ്ടുവന്ന ഋഷഭ് പന്ത് (Rishabh Pant) ഇടക്കാലത്ത് മോശം പ്രകടനങ്ങളാണ് കാഴ്ച വച്ചത്. IPL മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം കൂടി കൈക്കാര്യം ചെയ്യുന്ന കെഎല്‍ രാഹുലിനെ ഒരു മത്സരത്തില്‍ പകരക്കാരനായി പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി രാഹുല്‍ മാറി. പന്താകട്ടെ, ടീമിനൊപ്പം നിലനില്‍ക്കുകയും ചെയ്തു. 

IPL 2020: ധോണി ചെന്നൈയില്‍... 'വിമാന ചിത്രം' പങ്കുവച്ച് റെയ്ന, മാസ്ക്കില്ലെന്ന് വിമര്‍ശനം

അതേസമയം, വിരമിക്കല്‍ മത്സരത്തിനു പോലും കാത്ത് നില്‍ക്കാതെയാണ് ധോണി രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി അറിയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ടി-20 ലോകകപ്പുകള്‍ നേടിയ ഏക ഇന്ത്യന്‍ നായകനാണ് ധോണി. ഇന്ത്യയ്ക്കായി ചാമ്പ്യന്‍സ് ട്രോഫി കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്. 

Trending News