ICC Test Rankings: ഐസിസി ടെസ്റ്റ് റാങ്കിംഗ്; മിന്നും ഫോമിന്റെ കരുത്തില്‍ യശസ്വി ജയ്‌സ്വാളിന് വന്‍ കുതിച്ച് ചാട്ടം

Yashaswi Jaiswal test rankings: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇതിനോടകം തന്നെ 545 റൺസാണ് യശസ്വി ജയ്സ്വാൾ അടിച്ചുകൂട്ടിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 09:46 AM IST
  • 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ യശസ്വി 15-ാം സ്ഥാനത്തെത്തി.
  • ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ യശസ്വി അര്‍ദ്ധ സെഞ്ച്വറി നേടി.
  • രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും യശസ്വി ഇരട്ട സെഞ്ച്വറി നേടി.
ICC Test Rankings: ഐസിസി ടെസ്റ്റ് റാങ്കിംഗ്; മിന്നും ഫോമിന്റെ കരുത്തില്‍ യശസ്വി ജയ്‌സ്വാളിന് വന്‍ കുതിച്ച് ചാട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാളിന് സ്ഥാനക്കയറ്റം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ യശസ്വി 15-ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ് യശസ്വിയ്ക്ക് തുണയായത്. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറി (80) നേടിയ യശസ്വി രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടിയാണ് കരുത്ത് തെളിയിച്ചത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 209 റണ്‍സ് നേടിയ യശസ്വി രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പുറത്താകാതെ 214 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതോടെ നിലവില്‍ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ യശസ്വി ബഹുദൂരം മുന്നിലെത്തി. മൂന്ന് ടെസ്റ്റില്‍ നിന്ന് 545 റണ്‍സാണ് യശസ്വി നേടിയത്. 

ALSO READ: ചാമ്പ്യൻസ് ലീഗ്; അവസാന നിമിഷം ആഴ്സെനലിനെ ഞെട്ടിച്ച് പോർട്ടോ; സമനില കുരുക്കിൽ ബാഴ്സ

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് ഒന്നാം സ്ഥാനത്ത്. 893 പോയിന്റുകളാണ് വില്യംസണുള്ളത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 818 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ന്യൂസിലന്‍ഡിന്റെ തന്നെ ഡാരി മിച്ചലാണ് (780) മൂന്നാം സ്ഥാനത്ത്. 7-ാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. രോഹിത് ശര്‍മ്മ 12-ാം സ്ഥാനത്തുണ്ട്. 

അതേസമയം, ഐസിസി ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. 801 പോയിന്റുകളുള്ള ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തും 768 പോയിന്റുകളുമായി വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തും 746 പോയിന്റുകളുമായി രോഹിത് ശര്‍മ്മ നാലാം സ്ഥാനത്തുമുണ്ട്. 824 പോയിന്റുകള്‍ സ്വന്തമായുള്ള പാകിസ്താന്‍ താരം ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News