IND vs SA 2nd Test : ഈ വർഷത്തെ ആദ്യ മത്സരം, വിജയം അനിവാര്യം; ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കും

India vs South Africa 2nd Test : രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്

Written by - Jenish Thomas | Last Updated : Jan 3, 2024, 10:48 AM IST
  • രണ്ട് മത്സരങ്ങൾ മാത്രമുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-1ന് പിന്നിലാണ്.
  • ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരത്തിന്റെ ടോസ് വീഴും.
IND vs SA 2nd Test : ഈ വർഷത്തെ ആദ്യ മത്സരം, വിജയം അനിവാര്യം; ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കും

India vs South Africa Capt Town Test : ആദ്യ ടെസ്റ്റിലെ നാണംക്കെട്ട തോൽവിക്ക് മുറുപടിയും പുതിയ വർഷത്തിന് മുകച്ച തുടക്കം കുറിക്കാനുമായി ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിന് ഇറങ്ങും. കേപ്ടൗണിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്ക് ഇന്ത്യ കണ്ടെത്തുന്ന പരിഹാരമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. സെഞ്ചൂറിയനിൽ ബാറ്റങ്ങിലും ബോളിങ്ങിലും പ്രതീക്ഷിച്ചത് പോലെ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഇന്ത്യൻ സംഘം ഇരു മേഖലയിലും മാറ്റം വരുത്തിയാകും രണ്ടാം മത്സരത്തിന് ഇറങ്ങുക. രണ്ട് മത്സരങ്ങൾ മാത്രമുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-1ന് പിന്നിലാണ്.

അതേസമയം വലിയ മാറ്റങ്ങൾക്കൊന്നും ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും തുനിഞ്ഞേക്കില്ല. മൂന്നാം പേസറായ പ്രസിദ്ധ കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിന് അരങ്ങേറ്റം നടത്താൻ അവസരം നൽകിയേക്കും. അതേസമയം കർണാടകൻ പേസറിൽ താൻ സംതൃപ്തനാണെന്നായിരുന്നു കഴിഞ്ഞ ദിവസം രോഹിത് ശർമ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നത്. ഓൾറൗണ്ട് താരങ്ങളായി പരിഗണിക്കുന്ന ഷാർദുൽ താക്കൂർ, ആർ അശ്വിൻ എന്നിവരിൽ ആരെ ഒഴിവാക്കുമെന്ന് അറിയാൻ കാത്തിരിക്കേണ്ടതാണ്. ഇവർക്ക് പകരം രവീന്ദ്ര ജഡേജ ടീമിൽ എത്തുമെന്ന് ഏകദേശം ഉറപ്പാണ്.

ALSO READ : David Warner : അവസാന ടെസ്റ്റിന് മുമ്പായി ഡേവിഡ് വാർണറുടെ ബാഗി ഗ്രീൻ തൊപ്പി മോഷണം പോയി; തിരികെ നൽകണമെന്ന് വികാരാധീനനായി ആഭ്യർഥിച്ച് താരം

ദക്ഷിണാഫ്രിക്കയാകാട്ടെ പരിക്കേറ്റ നായകൻ ടെമ്പ ബാവുമയ്ക്ക് പകരം ഒരാളെ പ്ലേയിങ് ഇലവനിൽ എത്തിക്കുക എന്നത് മാത്രമാണ് ടീമുലുണ്ടാകാൻ പോകുന്ന മാറ്റം. അതിഥേയരുടെ പേസ് നിരയെ എങ്ങനെ തരണം ചെയ്യുക എന്നതാണ് ഇന്ത്യൻ ബാറ്റർമാർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പരിക്കേറ്റ ബാവുമയ്ക്ക് പകരം അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എൽഗാർ ദക്ഷിണാഫ്രിക്കയെ ഇന്ന് നയിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരത്തിന്റെ ടോസ് വീഴും.

ഇന്ത്യയുടെ സാധ്യത ഇലവൻ - രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രയസ് അയ്യർ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ

ദക്ഷിണാഫ്രിക്കയുടെ സാധ്യത ഇലവൻ - ഡീൻ എൽഗാർ, എയ്ഡെൻ മർക്രം, ടോണി ഡി സോർസി, കീഗൻ പീറ്റർസൺ, ഡേവിഡ് ബെഡ്ഡിങ്ങാം. ട്രിസ്റ്റൻ സ്റ്റബ്ബ്സ്, കയ്യിൽ വെറീൻ, മാർക്കോ യാൻസൻ, കഗീസോ റബാഡാ, ലുങ്കി എൻഗിടി, നന്ദ്രെ ബർഗർ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News