Asia Cup 2023: കപ്പടിച്ച് ഫസ്റ്റടിക്കാൻ ഇന്ത്യ, രണ്ടും കൽപ്പിച്ച് ശ്രീലങ്ക; ഏഷ്യാ കപ്പില്‍ ഇന്ന് കലാശപ്പോര്

Asia Cup 2023 IND VS SL Final: ഏഷ്യാ കപ്പ് സ്വന്തമാക്കാനായാൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തും. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 12:18 PM IST
  • സ്വന്തം കാണികളുടെ മുന്നില്‍ ഇറങ്ങുന്നതിന്റെ ആനുകൂല്യം ശ്രീലങ്കയ്ക്ക് ഉണ്ട്.
  • മറുഭാഗത്ത്, കപ്പടിച്ച് ലോകകപ്പിന് തയ്യാറെടുക്കാനുറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.
  • ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
Asia Cup 2023: കപ്പടിച്ച് ഫസ്റ്റടിക്കാൻ ഇന്ത്യ, രണ്ടും കൽപ്പിച്ച് ശ്രീലങ്ക; ഏഷ്യാ കപ്പില്‍ ഇന്ന് കലാശപ്പോര്

ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ - ശ്രീലങ്ക ഫൈനല്‍ പോരാട്ടം. സ്വന്തം കാണികളുടെ മുന്നില്‍ ഇറങ്ങുന്നതിന്റെ ആനുകൂല്യം ശ്രീലങ്കയ്ക്ക് ഉണ്ട്. മറുഭാഗത്ത്, കപ്പടിച്ച് ലോകകപ്പിന് തയ്യാറെടുക്കാനുറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മഴ കാരണം മത്സരം തടസപ്പെട്ടാല്‍ റിസര്‍വ് ദിനമായ നാളെ മത്സരം പുനരാരംഭിക്കും. 

ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയാല്‍ ഏകദിനത്തിലും ടീം ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കും. ഏകദിനത്തില്‍ ഒന്നാമത് എത്തുന്നതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതാകും എന്ന സവിശേഷതയുമുണ്ട്. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്ന വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയേക്കും. 

ALSO READ: സ്‌കൈ വീണ്ടും പരാജയം, സഞ്ജുവിനെ പിന്തുണയ്ക്കുന്നില്ല; രോഹിത്തിനെ വിമര്‍ശിച്ച് ആരാധകര്‍

സൂപ്പര്‍ 4ല്‍ ഇന്ത്യയ്ക്ക് എതിരെ ശക്തമായ പോരാട്ടമാണ് ശ്രീലങ്ക കാഴ്ച വെച്ചിരുന്നത്. നിര്‍ണായക മത്സരത്തില്‍ പാകിസ്താനെ അവസാന പന്തില്‍ പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കലാശപ്പോരിന് യോഗ്യത നേടിയത്. ഇതോടെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ശ്രീലങ്ക വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. 

സാധ്യതാ ടീം 

ഇന്ത്യ: രോഹിത് ശര്‍മ്മ (C), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍ (WK), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ / ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ശ്രീലങ്ക: പാത്തും നിസ്സാങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (WK), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക (C), ദുനിത് വെല്ലലഗെ, പ്രമോദ് മധുഷന്‍ / ദുഷന്‍ ഹേമന്ത, കസുന്‍ രജിത, മതീശ പതിരണ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News