IND vs SL: ശ്രീലങ്കൻ പര്യടനം: സൂര്യകുമാർ ടി20 നായകൻ, ടീമിൽ സഞ്ചുവും

സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയിട്ടുള്ളൂ. രണ്ട് ഫോർമാറ്റിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണ്. റിയാന്‍ പരാഗും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി.

Written by - Zee Malayalam News Desk | Last Updated : Jul 18, 2024, 09:12 PM IST
  • ടി20 ടീമിന്‍റെ നായകനായി എത്തുന്നത് സൂര്യകുമാര്‍ യാദവാണ്.
  • ഏകദിനത്തിലും ടി20ലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ.
IND vs SL: ശ്രീലങ്കൻ പര്യടനം: സൂര്യകുമാർ ടി20 നായകൻ, ടീമിൽ സഞ്ചുവും

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കും. ടി20 ടീമിന്‍റെ നായകനായി എത്തുന്നത് സൂര്യകുമാര്‍ യാദവാണ്. ഏകദിനത്തിലും ടി20ലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിൽ ഹാർദ്ദിക്ക് ഇല്ല. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഹാർദ്ദിക്. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ട്.

അതേസമയം സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയിട്ടുള്ളൂ. രണ്ട് ഫോർമാറ്റിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണ്. റിയാന്‍ പരാഗും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി. സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ ടി20 ടീമില്‍ ഇല്ല. ഏകദിന ടീമിലേക്ക് ശ്രേയസ് അയ്യർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഏകദിന ടീമില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് റിഷഭ് പന്ത് ടീമിലെത്തിയിരിക്കുന്നത്.

Also Read: Copa America 2024: കോപ്പയില്‍ മുത്തമിട്ട് മെസ്സിയും സംഘവും; കൊളംബിയയെ തകര്‍ത്തത് എതിരില്ലാ ഗോളില്‍

 

ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.

ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോലി, കെ എൽ രാഹുൽ  (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്  (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News