IND vs AUS 3rd Test : ആടിയുലഞ്ഞ ഓസ്ട്രേലിയൻ ടീമിലേക്ക് ആ യുവതാരമെത്തുന്നു; ബാറ്റിങ് താരം 100 ശതമാനം ഫിറ്റെന്ന് ഓസീസ് ടീം മാനേജ്മെന്റ്

India vs Australia Indore Test : ഈ കഴിഞ്ഞ ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിനിടെയാണ് കാമറൂൺ ഗ്രീന്റെ കൈവിരലിന് പരിക്കേൽക്കുന്നത്

Written by - Jenish Thomas | Last Updated : Feb 25, 2023, 04:03 PM IST
  • കൈവിരലിനായിരുന്നു താരത്തിന് പരിക്കേറ്റത്
  • ബോക്സിങ് ഡേ ടെസ്റ്റിനിടെയാണ് പരിക്കേൽക്കുന്നത്
  • താൻ 100 ശതമാനം ഫിറ്റ് ആണെന്നും ഓസീസ് താരം
IND vs AUS 3rd Test : ആടിയുലഞ്ഞ ഓസ്ട്രേലിയൻ ടീമിലേക്ക് ആ യുവതാരമെത്തുന്നു; ബാറ്റിങ് താരം 100 ശതമാനം ഫിറ്റെന്ന് ഓസീസ് ടീം മാനേജ്മെന്റ്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചടിയാണ് ഓസ്ട്രേലിയൻ ടീം ഇന്ത്യൻ പര്യടനത്തിൽ നേരിടുന്നത്. താരങ്ങളുടെ പരിക്കും ഇന്ത്യൻ പിച്ചിലെ പ്രതികൂല അവസ്ഥ കംഗാരുക്കൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അതിനിടെ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഓസീസ് ടീമിന് ഒരു ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓസീസ് ടീമിന് പ്രധാന വെല്ലുവിളി ബാറ്റിങ് നിരയിലാണ്. ഡേവിഡ് വാർണർ പരിക്കേറ്റതും ഫോമിലേക്ക് ഉയരാത്ത മാറ്റ് റെൻഷോയും ഓസീസ് ബാറ്റിങ് നിരയിൽ വലിയ വിള്ളലാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ഈ സ്ഥിതിക്കെല്ലാം ആശ്വാസമായിട്ടാണ് കാമറൂൺ ഗ്രൂൻ എന്ന കാമറൂൺ ഗ്രീൻ എന്ന ഓൾറൗണ്ട് താരം മൂന്നാം ടെസ്റ്റിന് ഇറങ്ങുമെന്നുള്ള വാർത്ത. ഈ കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ബോക്സിങ് ഡെ ടെസ്റ്റിലാണ് ഓസീസ് ഓൾറൗണ്ടർ താരത്തിന്റെ ചുണ്ട് വിരലിന് പരിക്കേൽക്കുന്നത്. അതേസമയം താൻ 100 ശതമാനം ഫിറ്റ് ആയിയെന്ന് ഗ്രീൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ വരവോടെ ഓസീസ് ടീം കൂടുതൽ ബലപ്പെട്ടേക്കും.

ALSO READ : IND vs AUS : അശ്വിനെയും ജഡേജയെയും പോലെ നിങ്ങൾക്ക് ആകാൻ സാധിക്കില്ല; ഓസീസ് താരങ്ങളോട് ഇയാൻ ചാപ്പൽ

താൻ 100 ശതമാനം ഫിറ്റാണ്. നെറ്റ്സിൽ കൂടുതൽ പരിശീലനം നടത്തി. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താൻ ഇപ്പോൾ. കഴിഞ്ഞ രണ്ട് ആഴ്ചകളിലായ തനിക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചുയെന്ന് ഗ്രൂൻ ക്രിക്കറ്റ് ഡോട്ട് കോം എയുവിനോട് പറഞ്ഞു. ഗ്രീൻ പുറമെ ജോഷ് ഹേസ്സൽവുഡായിരുന്നു ഓസീസ് നിരയിൽ പരിക്കേറ്റിരുന്നത്. അതോടൊപ്പം ഡേവിഡ് വാർണറും ഡൽഹി ടെസ്റ്റിനിടെ പരിക്കേറ്റിരുന്നു. പിന്നാലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തന്റെ അമ്മയ്ക്ക് അസുഖമായതിനാൽ നാട്ടിലേക്ക് തിരിക്കേണ്ടി വന്നിരിക്കുകയാണ്. കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്തായിരിക്കും ഇൻഡോറിലും നാലാം ടെസ്റ്റിലും കംഗാരുക്കളെ നയിക്കുക.

അതേസമയം പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. മാർച്ച് ഒന്നിനാണ് ഇൻഡോറിലെ ഹോർക്കർ സ്റ്റേഡിയത്തിൽ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റിലെ അതേ ടീമിനെയാണ് പരമ്പരയിലെ അവസാന മത്സരങ്ങളിലും നിലനിർത്തിയിരിക്കുന്നത്. ഫോം ഔട്ടിൽ തുടരുന്ന കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ വരുമോയെന്നാണ് ഇന്ത്യ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News