India vs Pakistan T-20 Worldcup 2021: ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തെരഞ്ഞെടുത്തു

ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനിയച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 07:19 PM IST
  • ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനിയച്ചു.
  • ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
  • 2021 ടി-20 ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആ​ദ്യ മത്സരമാണ് ഇത്.
India vs Pakistan T-20 Worldcup 2021:  ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തെരഞ്ഞെടുത്തു

​ദുബായ്: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ഏറ്റുമുട്ടുന്ന ലോകകപ്പ് (T20 World Cup) മത്സരം ആരംഭിക്കാൻ ഇനി മിനിറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇരുടീമുകളുടെയും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ (Pakistan) ബൗളിങ് (Bowling) തെരഞ്ഞെടുത്തു. 2021 ടി-20 ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആ​ദ്യ മത്സരമാണ് ഇന്നത്തേത്ത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് (Dubai Cricket Stadium) മത്സരം നടക്കുന്നത്. 

ഇന്ത്യൻ ടീം: വിരാട് കോലി, രോഹിത് ശർമ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ജസ്പ്രീത് ബൂമ്ര

Also Read: T20 India vs Pakistan| ഇന്നിറങ്ങുന്നു ഇടവേളക്ക് ശേഷം ഇന്ത്യ, പോരാട്ട ചരിത്രത്തിൽ കോഹ്ലി പട വിജയം ആവർത്തിക്കുമോ?

പാക് സൂപ്പർ താരം ബാബർ അസം നയിക്കുന്ന പാകിസ്ഥാൻ ടീമിന്റെ ഇന്നത്തെ മത്സരത്തിനുള്ള 12 അംഗ ടീമിനെ ഒരു ദിവസം മുമ്പ് തന്നെ ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു. ബാറ്റിങ് നിരയിൽ ബാബർ അസമിനെ കൂടാതെ അസിഫ് അലി, ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ കൂടാതെ ഓൾറൌണ്ടർമാരായി ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷോയ്ബ് മാലിക്ക്, ഷാദാബ് ഖാൻ എന്നിവരാണ്. ബോളിങിൽ ഹാരിസ് റൌഫ്, ഹസൻ അലി, ഷഹീൻ ഷാ അഫ്രീദി എന്നിവരാണ് പ്ലേയിങ് ഇലവൻ ഉൾപ്പെട്ടിരിക്കുന്നത്. 

Also Read: T20 World Cup India vs Pakistan : ചരിത്രം ഇന്ത്യക്കൊപ്പം, തിരുത്താനാകുമോ പാകിസ്ഥാന്? ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുന്നേർ

സൂപ്പർ 12ന് മുമ്പുള്ള രണ്ട് സന്നാഹ മത്സരങ്ങളിലും ജയിച്ചതിന്റെ ആത്മിവശ്വാസത്തിലാണ് ഇന്ത്യ (Team India) ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. പാകിസ്ഥാനാകട്ടെ രണ്ട് മത്സരങ്ങളിൽ ഒന്നിൽ തോൽക്കുകയും ചെയ്തു. ലോകകപ്പ് (WorldCup)ചരിത്രത്തിൽ ഇന്ത്യയെ ഇതുവരെ പാകിസ്ഥാൻ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയ ഇന്ത്യയുമായി പാകിസ്ഥാന് ഒരു തവണ പോലും വിജയം എന്താണെന്ന് അറിയാൻ സാധിച്ചിട്ടില്ല. T20 മറിച്ചൊന്നുമല്ല. 5 തവണ ഇരു ടീമും നേർക്കുന്നേർ വന്നപ്പോൾ ജയം ഇന്ത്യയുടെ പക്ഷത്തായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News