India vs Sri Lanka Pink Ball Test : മൂന്നാം ദിവസം ലങ്കയെ എറിഞ്ഞിട്ട് ബോളർമാർ; ഇന്ത്യക്ക് പരമ്പര

447 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ലങ്ക 208 പുറത്താകുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 08:33 PM IST
  • സന്ദർശകരെ 238 റൺസിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി.
  • ആർ. ആശ്വിന് നാല് വിക്കറ്റ്.
  • 447 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ലങ്ക 208 പുറത്താകുകയായിരുന്നു.
India vs Sri Lanka Pink Ball Test : മൂന്നാം ദിവസം ലങ്കയെ എറിഞ്ഞിട്ട് ബോളർമാർ;  ഇന്ത്യക്ക് പരമ്പര

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പൻ ജയം. സന്ദർശകരെ 238 റൺസിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആർ. ആശ്വിന് നാല് വിക്കറ്റ്.

447 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ലങ്ക 208 പുറത്താകുകയായിരുന്നു. വൻ തക‌ർച്ചയിലേക്ക് പോയ ശ്രീലങ്കയെ ക്യാപ്റ്റൻ ദിമുത് കരുണരത്നയുടെ ചെറുത്ത് നിൽപ്പാണ് അൽപമെങ്കിലും രക്ഷിച്ചത്. 

ALSO READ : Viral Video : കോലിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ഗ്രൗണ്ടിലിറങ്ങിയ 'ആരാധകരെ' ഓടിച്ചിട്ട് പിടിച്ച് പോലീസ്

174 പന്തിൽ നിന്നും 107 റൺസായിരുന്നു കരുണരത്നയുടെ സമ്പാദ്യം. ലങ്കൻ ക്യാപ്റ്റന്റെ കരിയറിലെ പതിനാലാം സെഞ്ചുറിയാണിത്. അ‌ർധസെഞ്ച്വറിയുമായി കുശാൽ മെൻഡിസ് കരുണരത്നയ്ക്ക് പിന്തുണ നൽകി. ഇവർക്ക് പുറമെ 12 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കാണാനായത്. 

നാല് വിക്കറ്റ് സ്വന്തമാക്കിയ അശ്വിനാണ് ലങ്കൻ നട്ടെല്ലൊടിച്ചത്. ചെന്നൈ താരത്തിന് പുറമെ  ജസ്പ്രീത് ബുംറ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റുകൾ വീതം നേടി.

ALSO READ : India vs Sri Lanka 2nd Test : ബെംഗളൂരു ടെസ്റ്റ്; റിഷഭ് പന്ത് കപിൽ ദേവിന്റെ 40 വർഷത്തെ റിക്കോർഡ് തകർത്തു

ആദ്യ ഇന്നിംഗ്സിൽ 98 പന്തിൽ നിന്ന് 92 റൺസും  രണ്ടാം  ഇന്നിംഗ്സിൽ 87 പന്തിൽ നിന്ന് 67 റൺസുമെടുത്ത് ശ്രേയസ് അയ്യാരാണ് മാൻ ഓഫ് ദി മാച്ച്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News