IPL സീസണിലെ ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ (Delhi Capitals) മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം. 57 റൺസിന് ഡൽഹിയെ കീഴടക്കിയ മുംബൈ (Mumbai Indians) ഫൈനൽ പ്രവേശനം നേടിയിട്ടുണ്ട്. മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയ്ക്ക് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.
20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാൻ മാത്രമേ ഡൽഹിയ്ക്ക് (Delhi Capitals) കഴിഞ്ഞുള്ളൂ. ഡൽഹിയുടെ ടോപ്പ് സ്കോറർ 65 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ് ആണ്. 42 റൺസ് ആണ് അക്സർ പട്ടേൽ എടുത്തത്. ഡൽഹി നിരയിൽ വേറെയാരും തിളങ്ങാനായില്ല.
Also read: കണ്ടാൽ ഓലമെടഞ്ഞപോലെ വില കേട്ടാൽ ഞെട്ടും; കരീനയുടെ ലിഡോ സാൻഡൽസ് വൈറലാവുന്നു
മുംബൈയുടെ 201 റൺസ് വിജയലക്ഷ്യം കണ്ട് പേടിച്ചതു പോലെയായിരുന്നു ഡൽഹിയുടെ (Delhi Capitals) ബാറ്റിംഗ്. കളി ഫോം ആകുന്നതിന് മുൻപ് 3 വിക്കറ്റാണ് ഡൽഹിയുടെ വീണത്. മാത്രമല്ല ഇവരാരും റൺസ് ഒന്നും എടുത്തതുമില്ല. ആദ്യ ഓവറിൽതന്നെ ബോൾട്ട് പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയെയും മടക്കി അയച്ചു. പൃഥ്വിയെ ഡികോക്ക് പിടികൂടിയപ്പോൾ രഹാനെ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു.
മാത്രമല്ല അടുത്ത ഓവറിൽ ബുംറ ധവാനെയും പുറത്താക്കി. നാലാം ഓവറിൽ ശ്രേയസ് അയ്യരെ ബുംറ രോഹിതിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഋഷഭ് പന്ത് കൃണാൽ പാണ്ഡ്യയുടെ പന്തിൽ സൂര്യകുമാർ യാദവിന്റെ കൈകളിൽ പുറത്തായി.
Also read: viral video: പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്കൊപ്പമുള്ള മല്ലികയുടെ ഡാൻസ് വൈറലാകുന്നു
എട്ടാമത്തെ ഓവറിൽ 41/5 എന്ന നിലയിലാണ് അക്സർ പട്ടേൽ-മാർക്കസ് സ്റ്റോയിനിസ് സഖ്യം ക്രീസിൽ ഒത്തുചേർന്നത്. അഞ്ചാം നമ്പറിലെത്തിയ സ്റ്റോയിനിസ് ചില മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറുന്നതിനിടെയാണ് അക്സർ എത്തുന്നത്. സ്റ്റോയിനിസിന് മികച്ച പിന്തുണ നൽകിയ അക്സർ മെല്ലെ ചില കൂറ്റൻ ഷോട്ടുകൾ കളിച്ച് സാവധാനം സ്കോറിംഗിൽ പങ്കാവാൻ തുടങ്ങി. ഇതിനിടെ 36 പന്തുകളിൽ സ്റ്റോയിനിസ് ഫിഫ്റ്റി തികച്ചു.
കൂട്ടുകെട്ട് അപകടകരമായി മുന്നേറവെ 16 മത്തെ ഓവറിൽ ബുംറ രണ്ടാം സ്പെല്ലിനെത്തി. ഓവറിലെ ആദ്യ പന്തിൽ തന്നെ സ്റ്റോയിനിസിന്റെ കുറ്റി പിഴുത് ബുംറ മുംബൈ ഇന്ത്യൻസിന് (Mumbai Indians) വീണ്ടും മേൽക്കൈ നൽകി.
സ്റ്റോയിനിസ് 46 പന്തുകളിൽ നിന്ന് 65 റൺസെടുത്താണ് മടങ്ങിയത്. ആറാം വിക്കറ്റിൽ അക്സർ പട്ടേലുമൊത്ത് 71 റൺസിന്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായിരുന്നു. ആ ഓവറിൽ തന്നെ ഡാനിയൽ സാംസും പുറത്തായി. സാംസിനെ ഡികോക്ക് പിടികൂടി. ചില മികച്ച ഷോട്ടുകൾ കളിച്ച അക്സർ പട്ടേൽ കീറോൺ പൊള്ളാർ എറിഞ്ഞ അവസാന ഓവറിൽ രാഹുൽ ചഹാറിന്റെ കൈകളിൽ വീഴുകയായിരുന്നു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)