IPL 2020: CSKയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് RRന് ഏഴ് വിക്കറ്റ് ജയം

IPL 2020 യുടെ  37ാം മത്സരത്തില്‍ നടന്ന ജീവന്‍ മരണ പോരാട്ടത്തില്‍ ഒടുക്കം ചെന്നൈയ്ക്ക് ദയനീയ പരാജയം...

Last Updated : Oct 19, 2020, 11:22 PM IST
  • IPL 2020 യുടെ 37ാം മത്സരത്തില്‍ നടന്ന ജീവന്‍ മരണ പോരാട്ടത്തില്‍ ഒടുക്കം ചെന്നൈയ്ക്ക് ദയനീയ പരാജയം...
  • രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) ഏഴ് വിക്കറ്റ് ജയം.
  • ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ Chennai Supper Kings 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി.
  • രാജസ്ഥാന്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയം കൈപിടിയില്‍ ഒതുക്കി.
IPL 2020: CSKയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് RRന്  ഏഴ് വിക്കറ്റ് ജയം

അബുദാബി: IPL 2020 യുടെ  37ാം മത്സരത്തില്‍ നടന്ന ജീവന്‍ മരണ പോരാട്ടത്തില്‍ ഒടുക്കം ചെന്നൈയ്ക്ക് ദയനീയ പരാജയം...

രാജസ്ഥാന്‍ റോയല്‍സിന്  (Rajasthan Royals) ഏഴ് വിക്കറ്റ് ജയം.  ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ  Chennai Supper Kings 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന രാജസ്ഥാന്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയം കൈപിടിയില്‍ ഒതുക്കി.  

രാജസ്ഥാനുവേണ്ടി കളിച്ച ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ 48 പന്തില്‍ 70 റണ്‍സ് നേടി മാന്‍ ഓഫ് ദ മാച്ചായി.  ചെന്നൈ ടീം ക്യാപ്ടന്‍ MS ധോണി  28 പന്തില്‍ 28 റണ്‍സ് നേടി. രവീന്ദ്ര ജഡേജ 30 പന്തില്‍ 35 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഷെയ്ന്‍ വാട്സണ്‍ 3 പന്തില്‍ എട്ട് റണ്‍സും കേദാര്‍ ജാദവ് 7 പന്തില്‍ 4 റണ്‍സും നേടി.

ഇതോടെ  ഇതുവരെ നടന്ന പത്ത് മത്സരങ്ങളില്‍ ഏഴ് എണ്ണത്തിലും പരാജയപ്പെട്ട  ചെന്നൈ  സൂപ്പര്‍ കിംഗ്സ് പോയിന്‍റ്   പട്ടികയില്‍ അവസാനത്തേയ്ക്ക്  പിന്തള്ളപ്പെട്ടു.  

Also read: IPL 2020: ധോണിയുടെ 200ാം IPL മത്സരം, തോല്‍ക്കില്ലെന്ന് ഉറച്ച് CSK

ഈ IPL സീസണില്‍ രണ്ടു തവണ  ചെന്നൈയും രാജസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ന്നാല്‍, രണ്ടുതവണയും രാജസ്ഥാനായിരുന്നു വിജയം.

Trending News