കൊളംബോ : രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഐപിഎൽ 2022 സീസണിൽ ശ്രീലങ്കൻ താരങ്ങൾ പങ്കെടുക്കുന്നതിനെതിരെ മുൻ ലങ്കൻ ക്യാപ്റ്റനും നിലവിലെ മന്ത്രിയുമായ അർജുനാ രണതുംഗാ. ടൂർണമെന്റിൽ നിന്ന് വിട്ടുമാറി രാജ്യത്തിനായി പിന്തുണ അർപ്പിക്കണമെന്നാണ് മുൻ ലങ്കൻ ക്യാപ്റ്റൻ നിലവിൽ ടീമിലെ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
"എനിക്ക് എന്താണെന്ന് മനസ്സിലാകുന്നില്ല ചില ക്രിക്കറ്റ് താരങ്ങൾ വളരെ ആഢംബരത്തോടെ ഐപിഎല്ലിൽ കളിക്കുന്നു. ഇതുവരെ തങ്ങളുടെ രാജ്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. നിർഭാഗ്യവശാൽ സർക്കാരിനെതിരെ സംസാരിക്കാൻ ജനങ്ങൾ ഭയപ്പെടുന്നു. മന്ത്രിലായത്തിന്റെ കീഴിലുള്ള ക്രിക്കറ്റ് ബോർഡിലാണ് ഈ താരങ്ങൾ പ്രവർത്തിക്കുന്നത്, അവർ തങ്ങളുടെ ജോലി നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അവർ മുന്നോട്ടിറങ്ങി പ്രതിഷേധത്തിന് പിന്തുണ അർപ്പിക്കണം" രണതുംഗ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ALSO READ : Sri Lanka Crisis: വീണുപോയ ശ്രീലങ്കയും രജപക്സെയും
ആരൊക്കെയാണ് ഐപിഎല്ലിൽ കളിക്കുന്ന ലങ്കൻ താരങ്ങളെന്ന് തനിക്കറിയാം, താൻ അവരുടെ പേരുകൾ എടുത്ത് പറയുന്നില്ല. പക്ഷെ ഒരാഴ്ചത്തേക്കെങ്കിലും ടൂർണമെന്റ് വിട്ട് രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് മുൻ ലങ്കൻ ക്രിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു.
അതി തീവ്രമായ സമ്പത്തിക പ്രതിസന്ധിയാണ് ലങ്ക നേരിടുന്നത്. ഇന്ധന ക്ഷാമത്തിന് പിന്നാലെ രാജ്യം ഭക്ഷണം ക്ഷാമവും നേരിട്ട് തുടങ്ങി. ഇതെ തുടർന്ന് ലങ്കൻ സ്വദേശികൾ അഭയാർഥികളായി ഇന്ത്യൻ തീരത്തേക്ക് വന്ന് തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ALSO READ : ശ്രീലങ്കയിൽ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് അടിയന്തരാവസ്ഥ പിൻവലിച്ച് പ്രസിഡന്റ് ഗോട്ടബയ രജപക്സെ
നേരത്തെ ലങ്കൻ ജനതയുടെ പ്രശ്നത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വനിന്ദു ഹസരംഗയും പഞ്ചാബ് കിങ്സ് താരം ഭാണുക രജപക്സയും പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.