IPL 2022 | കോവിഡ് ഈ സ്ഥിതി തുടർന്നാൽ IPL 2022 സീസണും BCCI ഇന്ത്യക്ക് പുറത്ത് നടത്തിയേക്കും

കഴിഞ്ഞ രണ്ട് സീസണുകളും പുറത്ത് സംഘടിപ്പിക്കേണ്ടി വന്ന ബിസിസിഐ ഇത്തവണ ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ആറിയിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 08:15 PM IST
  • കഴിഞ്ഞ രണ്ട് സീസണുകളും പുറത്ത് സംഘടിപ്പിക്കേണ്ടി വന്ന ബിസിസിഐ ഇത്തവണ ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ആറിയിച്ചിരുന്നു.
  • എന്നാൽ ദിനംപ്രതിയുള്ള കോവിഡ് കേസുകൾ ലക്ഷങ്ങൾ കടന്ന് പോകുമ്പോൾ ഐപിഎൽ ഇത്തവണയും കടൽ കടക്കുമെന്നാണ് സൂചന.
IPL 2022 | കോവിഡ് ഈ സ്ഥിതി തുടർന്നാൽ IPL 2022 സീസണും BCCI ഇന്ത്യക്ക് പുറത്ത് നടത്തിയേക്കും

മുംബൈ : രാജ്യത്ത് മൂന്നാം തരംഗത്തെ (COVID Third Wave) തുടർന്ന് കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ ഉടൻ വരാനിരിക്കുന്ന ഐപിഎൽ 2022 സീസണിന്റെ (IPL 2022) കാര്യത്തിൽ ആശങ്ക. ഇത്തവണയും സീസൺ ഇന്ത്യക്ക് പുറത്ത് നടത്തേണ്ടി വരുമെന്ന് ആശങ്കയിലാണ് ബിസിസിഐ. നേരത്തെ ആഭ്യന്തര മത്സരങ്ങളെല്ലാം താൽക്കാലികമായി പിൻവലിച്ച ബോർഡ് രാജ്യത്ത് ഈ സ്ഥിതി തുടർന്നാൽ എങ്ങനെ ഗ്ലമാറസ് ലീഗ് സംഘടിപ്പിക്കുമെന്ന് ആശങ്കയിലാണ്. 

കഴിഞ്ഞ രണ്ട് സീസണുകളും പുറത്ത് സംഘടിപ്പിക്കേണ്ടി വന്ന ബിസിസിഐ ഇത്തവണ ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ആറിയിച്ചിരുന്നു. എന്നാൽ ദിനംപ്രതിയുള്ള കോവിഡ് കേസുകൾ ലക്ഷങ്ങൾ കടന്ന് പോകുമ്പോൾ ഐപിഎൽ ഇത്തവണയും കടൽ കടക്കുമെന്നാണ് സൂചന.

ALSO READ : IPL 2022: ആശിഷ് നെഹ്റ മുതല്‍ ബ്രയന്‍ ലാറ വരെ, IPL 2022 വിന് ടീമുകളെ പരിശീലിപ്പിക്കാന്‍ ഇവര്‍ എത്തുന്നു

ഇപ്പോൾ പുറത്ത് പല റിപ്പോർട്ടുകളും നൽകുന്ന സൂചന പ്രകാരം കോവിഡ് കേസുകൾ ഇതെ രീതിയിൽ തുടർന്നാൽ ഐപിഎൽ 2022 ഇന്ത്യക്ക് പുറത്ത് വെച്ച് തന്നെ സംഘടിപ്പിക്കാൻ ബിസിസിഐ നിർബന്ധിതരാകേണ്ടി വരുമെന്നാണ്. എന്നാൽ അന്തിമ തീരമാനം കോവിഡ് സ്ഥിതി രണ്ട് മാസത്തിന് ശേഷമുള്ള കോവിഡ് സ്ഥിതി വിലയിരുത്തിയത് ശേഷം മാത്രമെ ഉള്ളു. കൂടാതെ ബിസിസിഐ മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് തന്നെ സംഘടിപ്പുക്കുമെന്ന രീതിയിൽ തന്നെയാണ് തയ്യറെടുപ്പകൾ നടത്തുന്നത്. 

ALSO READ : IPL 2022 Mega Auction: ഈ കളിക്കാരെ വാങ്ങുവാൻ ആളില്ലാതാകുമോ?

അതേസമയം ബിസിസിഐ നിലവിൽ പ്രാധാന്യം നൽകിയിരിക്കുന്നത് അടുത്തായി നടക്കാൻ പോകുന്ന ഐപിഎൽ 2022 മെഗാ ലേലത്തിന് വേണ്ടിയാണ്. ഇന്ത്യയിൽ തന്നെ സീസൺ സംഘടിപ്പുക്കമെന്നാണ് ബോർഡിലെ എല്ലാ അംഗങ്ങളുടെ ശുഭാപ്ത്തി വിശ്വാസമെന്ന് ഇന്ത്യ ടുഡേയോട് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. 

ALSO READ : IPL താരലേലത്തിന് കൊച്ചി വേദിയായേക്കും; മെഗാ ലേലം ഫെബ്രുവരി 12നെന്ന് റിപ്പോർട്ട്

റിപ്പോർട്ടുകൾ പ്രകാരം ഐപിഎൽ 2022 മെഗാലേലം ബെംഗളൂരുവിൽ വെച്ച് രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ്. ഫെബ്രുവരി 12,13 തിയതികളിലായിട്ടാണ് ലേലം നടത്താൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.  ഇതിന് ശേഷം വെസ്റ്റ് ഇൻഡീസിന്റെയും ശ്രീലങ്കയുടെ ഇന്ത്യ പര്യടനമാണ് ബിസിസിഐ പ്രകടന പട്ടികയിലുള്ളത്. ഫെബ്രുവരി മാർച്ച് മത്സരങ്ങളിൽ നടക്കുന്ന ടീമുകളുടെ പര്യടനത്തിന് ശേഷം മാത്രമെ ബിസിസിഐ ഐപിഎൽ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News